Friday, February 10, 2012

ക്നാനായ മീഡിയായ്ക്ക് അപരൻ

ക്നാനായ മീഡിയായ്ക്ക്‌ അപരൻ: വായനക്കാരെ കബളിപ്പിക്കുന്നു
KCCNA വാർത്തകളും ഫോട്ടോകളും      knanayamedia എന്ന ഇ-മെയിൽ ID യിൽ നിന്ന്‌ അമേരിക്കയിലെ ക്നാനായക്കാർക്ക്‌ ലഭിച്ചതിനെക്കുറിച്ച്‌ ഞങ്ങൾക്ക്‌ ഫോൺ കോളുകളും മറ്റ്‌ തരത്തിലുള്ള അന്വേഷണങ്ങളും തുടരെ തുടരെ ലഭിച്ചുകൊണ്ടിരിക്കുകയാണ്‌.
ഇത്തരത്തിലുള്ള ഒരു വാർത്തകളും ക്നാനായ റീജിയൺ പുറത്തിറക്കുന്ന ക്നാനായ മീഡിയ വഴി നൽകിയിട്ടില്ല.
വായനക്കാരെ തെറ്റിധരിപ്പിക്കാനും ആശയക്കുഴപ്പം ഉണ്ടാക്കാനും ചില തലതിരിഞ്ഞ വികൃതികൾ മനഃപൂർവ്വം ചെയ്യുന്ന പണിയാണിത്‌.
knanayamedia@gmail.com എന്നതിനുപകരം    knanaya യുടെ അവസാനത്തെ a ഇല്ലാതെ knanaymedia@gmail.com എന്ന ഇ-മെയിൽ വിലാസവും അവസാനം ഒരു s കൂട്ടി   knanayamedias@gmail.com  എന്ന വിലാസവും മാറി മാറി ഉപയോഗിച്ചാണ്‌ സാധാരണ ക്നാനായക്കരെ ഇക്കൂട്ടർ കബളിപ്പിക്കുന്നത്‌. 
അതുകൊണ്ട്‌ തന്നെ ക്നാനായ മീഡിയയുടെ വിതരണം പുതിയ സങ്കേതത്തിലും ഭാവത്തിലും നൽകാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്‌. അടുത്ത ലക്കം ഇത്‌ പ്രാബല്യത്തിൽ വരും.
സ്നേഹത്തോടെ
എഡിറ്റോറിയൽ ടീമിനുവേണ്ടി
ബിജോ കാരക്കാട്ട്‌

കൊടുത്തില്ലെങ്കിലും കൊടുക്കുന്നവനെ കൊല്ലരുത്‌



കൊടുത്തില്ലെങ്കിലും കൊടുക്കുന്നവനെ കൊല്ലരുത്‌
          മനുഷ്യൻ എറ്റവും ഭയപ്പെടുന്നതും, ഇഷ്ടപ്പെടാത്തതും എന്താണ്‌ ?
നൽകുന്നതാണ്‌. ഉടമസ്ഥനാണന്നു അഹങ്കരിക്കാവുന്നതെന്തൊ അതൊക്കെ നെഞ്ചോട്‌ ചേർത്ത്‌ അഹങ്കരിക്കാനാണ്‌ നമുക്കിഷ്ടം.
          ഒരു ഡോളറിനു പോലും മനസിൽ പകയോടെ കണക്കു സൂക്ഷിക്കുന്ന നമ്മൾ- ഏറ്റവും കുറച്ചുകൊടുക്കാൻ ആഗ്രഹിക്കുന്ന നമ്മൾ തിരിച്ചറിയണം, നൽകുന്നത്‌ എളുപ്പമല്ലെന്ന്‌. അങ്ങനെയെങ്കിൽ ഉള്ളതിൽനിന്നല്ല; ഉള്ളതെല്ലാം കൊടുക്കുന്നവരെ നമ്മൾ എന്തു വിളിക്കണം?
          മനസാക്ഷിക്കുമുൻപിൽ മറ്റോരു ചിന്ത കൂടി. കൊടുക്കുന്നിടത്തോളം തന്നെ മഹത്വമുണ്ട്‌ -നമുക്കു ചുറ്റുമുള്ളവരെക്കൊണ്ടു കൊടുപ്പിക്കുന്നതിന്‌. ഇടപെടുന്ന സമൂഹത്തിൽ നൽകുന്നതു ശീലമാക്കിയെടുക്കാൻ നിങ്ങൾക്കു പറ്റിയാൽ അതു ആകാശത്തോളം ഉയരെ എത്തുന്ന അർചനയാണ്‌.
          ഈ പുണ്യപ്രവർത്തിയെ കുറ്റം പറയുന്നവർ തിരിച്ചറിയുന്നില്ല; അവർ ചെയ്യുന്ന ദ്രോഹം. സ്വയം കാണിക്കുന്ന വഞ്ചനയാണിത്‌. സ്വയം ഒന്നും ചെയ്യാതെ, ചെയ്യുന്നവർക്കു പാര പണിയുന്നവർ ഒന്നോർക്കണം,  ഈ സമൂഹം നിലനിന്നുപോരുന്നതും, നിലനിന്നതും പങ്കുവയ്ക്കുന്നതിന്റെ മാതൃകകൊണ്ടാണ്‌.
          നമ്മൾ ഓരോരുത്തരിലും നമ്മുടെ ചുറ്റുവട്ടത്തും കണ്ണോടിക്കുമ്പോൾ, തെളിഞ്ഞുവരുന്ന ചിത്രം ഒന്നോർത്തുനോക്കൂ: അർഹിക്കുന്നവർക്ക്‌ മരുന്ന്‌ വാങ്ങാൻ പോലും സഹായിക്കാൻ തയ്യാറാകാത്തവർ. അവനെ ഞാൻ അറിയില്ലെന്ന്‌, അവനെന്റെ സഹോദരനല്ലെന്ന്‌ എത്ര തവണ നമ്മൾ പറഞ്ഞിട്ടുണ്ട്‌?
കൊടുത്തില്ലെങ്കിലും കൊടുക്കുന്നവനെ കൊല്ലരുത്‌.
          - ബിജോ കാരക്കാട്‌