Tuesday, February 28, 2012

ക്നാനായ വാരഫലവും നിര്‍ത്തുന്നു

ക്നാനായ വാരഫലവും നിര്‍ത്തുന്നു

പ്രിയപ്പെട്ട ക്നാനായ സഹോദരീ സഹോദരങ്ങളേ,
2012 ഫെബ്രുവരി 25 ശനിയാഴ്ച ക്നാനായ റീജിയണിൽ സേവനം ചെയ്യുന്ന വൈദികരും കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളും നമ്മുടെ പിതാവ്‌ മാർ മാത്യു മൂലക്കാട്ടുമായി ഒരു ചർച്ച നടന്ന വിവരം ഇതോടകം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ?
പള്ളികളും (മിഷനുകളും) അസോസിയേഷനും തമ്മിലുള്ള ധാരണ പിശകുകൾ തീർക്കുന്നതിനും ഒരു പുതിയ ദിശാബോധം ഉണർത്തുന്നതിനും ഉദ്ദേശിച്ചാണ്‌ പ്രസ്തുത യോഗം വിളിച്ചു ചേർത്തത്‌.
സമുദായ അംഗങ്ങൾക്കിടയിൽ കഴിയുന്നത്ര യോജിപ്പും ഐക്യവും വളർത്താൻ ഈ യോഗം ഒന്നടങ്കം രണ്ട്‌ കാര്യങ്ങളിൽ തീരുമാനമാകുകയും ഇക്കാര്യങ്ങൾ രണ്ട്‌ പൊതു പ്രസ്താവനകളിലൂടെ (resolutions) സമുദായത്തെ അറിയിക്കുകയും ചെയ്യ്തു. അതിൽ ഒന്ന്‌ “We should abstain and discourage e-mails, blogs etc., that tarnish the Knanaya Community and individuals" എന്നതാണ്‌. (ക്നാനായ ബ്ലോഗിൽ ഇത്‌ നേരത്തെ നല്കിയിട്ടുള്ളതാണ്‌.)
ഈ തീരുമാനത്തോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ ചിക്കാഗോ ക്നാഎന്ന ബ്ലോഗ്‌ പുതിയ പോസ്റ്റിംഗുകൾ  നൽകുന്നില്ല എന്ന്‌ അറിയിച്ചിട്ടുണ്ട്‌.
ക്നാനായ മീഡിയ ബ്ലോഗ്‌ സമുദാത്തേയോ സമുദായ അംഗങ്ങളേയോ വിമർശിക്കുന്ന തരത്തിൽ ഇതേവരെ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാലും, ഈ സംയുക്ത തീരുമാനത്തോട്‌ ഐക്യം പ്രഖ്യാപിക്കാൻ ക്നാനായ മീഡിയയിലൂടെ പുറത്തുവരുന്ന കമന്റുകളും ലേഖനങ്ങളും നല്ലവണ്ണം ഫിൽറ്റർചെയ്യും.
ക്നാനായക്കാർക്ക്‌ ക്രീയാത്മകമായി പരസ്പരം സംവദിക്കാൻ ഈ ബ്ലോഗ്‌ ഉപയോഗപ്പെടുത്താം. എഴുതുന്നതും പറയുന്നതും നമ്മുടെ സമുദായത്തിന്റെ ഉയർച്ചയെ കണക്കാക്കി വേണം എന്നു മാത്രം.
എഴുത്തുകളും ഇ-മെയിലുകളും ബ്ലോഗുകളും പ്രസംഗങ്ങളും  പ്രവർത്തികളും രണ്ടാമതൊന്ന്‌ വിചിന്തനം ചെയ്യപ്പെടുകയും തെറ്റുകൾ തിരുത്തപ്പെടുകയും ചെയ്യുന്നത്‌ വികസനത്തിന്റെ ക്രീയാത്മക വിമർശനം ഉതിർക്കുമ്പോഴാണ്‌. ഇത്തരത്തിൽ നമ്മുടെ രചനകളും എഴുത്തും എന്തിന്‌ പ്രവർത്തിയും മനഃസ്ഥിതിയും വരെ ഒരു സർഗ്ഗാത്മക വിമർശനത്തിന്‌ വിധേയമാക്കുന്നതിനാണ്‌ ക്നാനായ വാരഫലംഎന്ന പംക്തി തുടങ്ങിയത്‌. വിമർശനം വിഷമങ്ങൾ ഉണ്ടാക്കുന്നത്‌ സ്വാഭാവികമാണ്‌. അതുകൊണ്ട്‌ തന്നെ ക്നാനായ വാരഫലം എന്ന പംക്തി ഈ ലക്കം മുതൽ അവസാനിപ്പിക്കുകയാണ്‌; സർഗാത്മക വിമർശനം നല്ലതാണെങ്കിൽ കൂടിയും. നോർത്ത്‌ അമേരിക്കയിലെ എല്ലാ ക്നാനായക്കാരും ബ്ലോഗുകളും ഈ-മെയിൽ ഗ്രൂപ്പുകളും ഇത്തരത്തിലുള്ള സമീപനം കുറച്ച്‌ കാലത്തേയ്ക്കെങ്കിലും സ്വീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
സസ്നേഹം
ബിജോ കാരക്കാട്ട്‌
എഡിറ്റർ

Chicago Parish Bulletin for March 4