Sunday, January 1, 2012

ക്നാനായ മീഡിയാ ന്യൂസ് ലെറ്ററും ബ്ലോഗും ഉല്ഘാടനം ചെയ്തു.


ക്നാനായ മീഡിയാ ന്യൂസ് ലെറ്ററും ബ്ലോഗും ഉല്ഘാടനം ചെയ്തു.

ക്നാനായ കാത്തലിക് റീജിയന്റെ എല്ലാ വാരത്തിലും പ്രസിദ്ധപ്പെടുത്തുന്ന ഇലക്ട്രോണിക് ന്യൂസ് ലെറ്ററില്ന്റെയും ബ്ലോഗിന്റെയും ഉല്ഘാടനം ഷിക്കാഗോ സെന്റ് മേരിസ് പള്ളിയിലെ വർഷാരംഭ പ്രാർത്ഥനയെ തുടർന്ന് വികാരി ജനറാളും റീജിയൺ ഡയറക്ടറുമായ റവ. ഫാ. ഏബ്രഹാം മുത്തോലത്തു നിർവ്വഹിച്ചു.

ക്നാനായ റിജിയണിലെ പള്ളികളുടെയും മിഷനുകളുടെയും റീജിയന്റെ പൊതുവായുമുള്ള വാർത്തകളും അറിയിപ്പുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാനാണ്‌ ബുള്ളറ്റിൻ. മാദ്ധ്യമ ദുരുപയോഗം വഴി ഏറെ നുണപ്രചരണങ്ങൾ നടക്കുന്ന ഇക്കാലത്ത് സത്യം അറിയിക്കുവാനും സഭാപരമായ കാഴ്ചപ്പാടുകൾ വ്യക്തമാക്കുവാനുമാണ്‌ ക്നാനായ മീഡിയാ ബ്ലോഗ് പ്രവർത്തിക്കുന്നതെന്നും വികാരി ജനറാൾ അറിയിച്ചു.