Friday, February 10, 2012

കൊടുത്തില്ലെങ്കിലും കൊടുക്കുന്നവനെ കൊല്ലരുത്‌



കൊടുത്തില്ലെങ്കിലും കൊടുക്കുന്നവനെ കൊല്ലരുത്‌
          മനുഷ്യൻ എറ്റവും ഭയപ്പെടുന്നതും, ഇഷ്ടപ്പെടാത്തതും എന്താണ്‌ ?
നൽകുന്നതാണ്‌. ഉടമസ്ഥനാണന്നു അഹങ്കരിക്കാവുന്നതെന്തൊ അതൊക്കെ നെഞ്ചോട്‌ ചേർത്ത്‌ അഹങ്കരിക്കാനാണ്‌ നമുക്കിഷ്ടം.
          ഒരു ഡോളറിനു പോലും മനസിൽ പകയോടെ കണക്കു സൂക്ഷിക്കുന്ന നമ്മൾ- ഏറ്റവും കുറച്ചുകൊടുക്കാൻ ആഗ്രഹിക്കുന്ന നമ്മൾ തിരിച്ചറിയണം, നൽകുന്നത്‌ എളുപ്പമല്ലെന്ന്‌. അങ്ങനെയെങ്കിൽ ഉള്ളതിൽനിന്നല്ല; ഉള്ളതെല്ലാം കൊടുക്കുന്നവരെ നമ്മൾ എന്തു വിളിക്കണം?
          മനസാക്ഷിക്കുമുൻപിൽ മറ്റോരു ചിന്ത കൂടി. കൊടുക്കുന്നിടത്തോളം തന്നെ മഹത്വമുണ്ട്‌ -നമുക്കു ചുറ്റുമുള്ളവരെക്കൊണ്ടു കൊടുപ്പിക്കുന്നതിന്‌. ഇടപെടുന്ന സമൂഹത്തിൽ നൽകുന്നതു ശീലമാക്കിയെടുക്കാൻ നിങ്ങൾക്കു പറ്റിയാൽ അതു ആകാശത്തോളം ഉയരെ എത്തുന്ന അർചനയാണ്‌.
          ഈ പുണ്യപ്രവർത്തിയെ കുറ്റം പറയുന്നവർ തിരിച്ചറിയുന്നില്ല; അവർ ചെയ്യുന്ന ദ്രോഹം. സ്വയം കാണിക്കുന്ന വഞ്ചനയാണിത്‌. സ്വയം ഒന്നും ചെയ്യാതെ, ചെയ്യുന്നവർക്കു പാര പണിയുന്നവർ ഒന്നോർക്കണം,  ഈ സമൂഹം നിലനിന്നുപോരുന്നതും, നിലനിന്നതും പങ്കുവയ്ക്കുന്നതിന്റെ മാതൃകകൊണ്ടാണ്‌.
          നമ്മൾ ഓരോരുത്തരിലും നമ്മുടെ ചുറ്റുവട്ടത്തും കണ്ണോടിക്കുമ്പോൾ, തെളിഞ്ഞുവരുന്ന ചിത്രം ഒന്നോർത്തുനോക്കൂ: അർഹിക്കുന്നവർക്ക്‌ മരുന്ന്‌ വാങ്ങാൻ പോലും സഹായിക്കാൻ തയ്യാറാകാത്തവർ. അവനെ ഞാൻ അറിയില്ലെന്ന്‌, അവനെന്റെ സഹോദരനല്ലെന്ന്‌ എത്ര തവണ നമ്മൾ പറഞ്ഞിട്ടുണ്ട്‌?
കൊടുത്തില്ലെങ്കിലും കൊടുക്കുന്നവനെ കൊല്ലരുത്‌.
          - ബിജോ കാരക്കാട്‌

No comments: