Friday, January 20, 2012

പള്ളിയേയും സംഘടനയേയും തമ്മിൽ തല്ലിച്ച് ചോരികുടിക്കുന്നതാര്‌?


 
ബിജോ കാരക്കാട്ട്, സാൻ അന്റോണിയോ
 
കഥ ഇതുവരെ: കൊഴുത്ത് ആഢ്യത്തോടെ നില്‌ക്കുന്ന, നല്ല ഉശിരുള്ള മുട്ടനാടുകളെ കണ്ട പ്പോൾ കൗശലക്കാരനായ ചെന്നായ്ക്ക് വായിൽ വെള്ളമൂറി: എങ്ങനെയെങ്കിലും ഇവന്മാ രുടെ ചോര കുടിക്കണം. നേരെ ചെന്നാൽ ആടിന്റെ രക്തത്തിനു പകരം ഒന്നാന്തരം തൊഴി കിട്ടും! ചെന്നായ് തന്ത്രങ്ങൾ നെയ്തു. പെടാപ്പാടുപെട്ട്, ആടുകളെ തെറ്റിദ്ധരിപ്പിച്ച് അങ്കം കുറിപ്പിച്ചു. ആടുകൾ വീറും വാശിയുംകേറി തലകൂട്ടിയിടിച്ച് യുദ്ധംചെയ്ത് ചത്തുവീണു. ചെന്നായ് സൂത്രത്തിൽ ചോരയും കുടിച്ച്, ഇറച്ചിയും തിന്ന്, കാര്യംകണ്ടു.
     കഥ തുടരുന്നു: വയറു നിറഞ്ഞ് ആനന്ദനൃത്തമാടിനിന്ന ചെന്നായ്, സന്തോഷംകൊണ്ട് ഇരിക്കവയ്യാതായപ്പോൾ തനി സ്വഭാവംകാട്ടി. അഹന്തയോടെ, അത്യുച്ചത്തിൽ, മതിമറന്ന് ഓരി യിട്ടു. ചെന്നായ് ഓരിയിടുന്നതുകേട്ട് നാട്ടുകാരിളകി. കമ്പിയും കല്ലും കമ്പുകളുംകൊണ്ട് കൗശലക്കാരൻ ചെന്നായെ തല്ലി ക്കൊന്നു.
     കഥ കഴിഞ്ഞു; ഇനി കാര്യവിചാരം: ക്നാനായ പള്ളിയും ക്നാ നായ അസ്സോസിയേഷനുമാണ് കൊഴുത്തു മെതിച്ച രണ്ടു മുട്ടനാടു കൾ. സ്വരുമയോടെ ജീവിച്ച്, ഒന്ന് മറ്റതിന്‌ തണലാകേണ്ട ഈ മുട്ടനാടുകളെ പരസ്പരം അങ്കംവെട്ടിക്കാൻ ചെന്നായ്ക്കൾ തന്ത്രങ്ങൾ മെനയുന്നു. ആരാണ്‌ ചെന്നായ്ക്കൾ? അവരെ തിരിച്ചറിയും മുമ്പേ പരസ്പരമുള്ള യുദ്ധത്തിന്റെ കാരണവും അതിന്റെ ഗുണദോഷങ്ങളും വിചര ണയ്ക്കെടുക്കാം.
     ഇക്കാര്യം നന്നായി വിലയിരുത്തണമെങ്കിൽ സമുദായവും സഭയും തമ്മിലുള്ള വ്യത്യാസവും ബന്ധവുമാണ്‌ ആദ്യം ഉരുത്തി രിയേണ്ടത്. ക്നാനായക്കാർക്ക് സ്വന്തമായുള്ളത് സമുദായം മാത്ര മാണ്‌, സഭയല്ല. അതായത്, വ്യത്യസ്ഥ ചരിത്ര പശ്ചാത്തലവും ആചാരങ്ങളുമുള്ള ക്രൈസ്തവ സമൂഹമാണ്‌ നമ്മുടേത്. ഒന്നുകൂടി വിശദമാക്കിയാൽ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും തലമുറ കളായി പാലിച്ചുവരുന്ന സീറോമലബാർ സഭയിലെ ഒരുവിഭാ ഗമാണു നമ്മൾ. കൂടിക്കുഴഞ്ഞുകിടക്കുന്ന മൂന്നു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്.
     1. സമുദായം: ചരിത്രപരമായ പൊതു പശ്ചാത്തലവും ചില പൊതു ആചാരങ്ങളുമാണ്‌ ഇതിനടിസ്ഥാനം. വംശീയ വിവാ ഹവും അതോടനുബന്ധിച്ചുള്ള ചടങ്ങുകളുമാണ്‌ പ്രധാനമായും ക്നാനായക്കാരെ മറ്റു സീറോമലബാർ ക്രൈസ്തവരിൽനിന്നു വ്യത്യ സ്ഥമാക്കുന്നത്.
     2. സീറോമലബാർ സഭ: കത്തോലിക്കാ സഭയിൽ റീത്തടി സ്ഥാനത്തിൽ സ്വയം ഭരണാവകാശത്തോടെ പ്രവർത്തിക്കുന്ന വിവിധ രൂപതകളുടെ കൂട്ടായ്മയാണിത്. സ്വന്തമായ ആരാധനാ ക്രമവും ആത്മീയതയും സഭാനിയമവുമാണ്‌ വ്യക്തിഗത സഭകളെ തമ്മിൽ വ്യത്യസ്ഥമാക്കുന്ന മാനദണ്ഡങ്ങൾ. കോട്ടയം അതിരൂ പത, സീറോമലബാർ ആരാധനാക്രമം പാലിക്കുന്ന രൂപതമാത്ര മാണ്‌; സഭയല്ല. സഭയുടെ പൊതുനിയമം വിട്ട്, സ്വന്തം കാര്യം തീരുമാനിക്കുന്നതിനോ, മെത്രാനെ നിയമിക്കുന്നതിനോ നമ്മുടെ അതിരൂപതയ്ക്ക് അധികാരമില്ല.
     3. കത്തോലിക്കാ വിശ്വാസം: വഴിയും സത്യവും ജീവനും ഞാനാകുന്നു എന്നു പഠിപ്പിച്ച ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് അദ്ദേഹം സ്ഥാപിച്ച സഭയോടു ചേർന്നുള്ള പ്രവർത്തനം.
     സമുദായം എന്ന നിലയിൽ നമ്മുടെ വളർച്ചയ്ക്കും കെട്ടുറപ്പിനും കാരണം, ഈ സമുദായത്തെ സ്നേഹിച്ച മെത്രാന്മാരും വൈദി കരും കന്യാസ്ത്രികളും നമ്മെ നയിച്ചതും അവർക്ക് അല്മായരുടെ നിർലോഭ പിന്തുണ ലഭിച്ചതുമാണ്‌. അതിനു നിമിത്തമായത് ഒന്നൊന്നായുള്ള ക്നാനായ പള്ളികളുടെ നിർമ്മാണവും അവയോടു ചേർന്ന് സ്കൂളും കോളേജും നിർമ്മിച്ച് വിദ്യാഭ്യാസത്തിനു വഴിതുറ ന്നതുമാണ്‌.
     ക്നാനായക്കാർ കൊടുങ്ങല്ലൂരിലേക്ക് ക്നായിതൊമ്മന്റെ നേതൃത്വ ത്തിൽ കുടിയേറിയപ്പോൾ അവരോടൊപ്പം ഉറ്‌ഹാ മാർ യൗ സേപ്പ് മെത്രാനും നാലു വൈദികരും ഡീക്കന്മാരും ഉണ്ടായിരു ന്നെന്ന് ചരിത്രം സാക്ഷിക്കുന്നു. 72 കുടുംബങ്ങളിലായി 400ഓളം പേർക്ക് സ്വന്തം മെത്രാനും, നാലു പുരോഹിതരും, പിന്നെ ഡീക്ക ന്മാരും! അതായിരുന്നു നമ്മുടെ പാരമ്പര്യം.
     ഒരു വിദേശ കുടിയേറ്റത്തിനു പോകുമ്പോൾ അത്യാവശ്യമില്ലാ ത്തതൊന്നും നമുക്കു കൂടെ കൊണ്ടുപോകാനാകില്ലല്ലോ. മക്ക ളേയും കുടുംബത്തേയും, അത്യാവശ്യത്തിന്‌ വസ്തുവകകളേയും മാത്രം കൂടെകൂട്ടിയ നമ്മുടെ പൂർവ്വപിതാക്കൾ അവരുടെ ഹൃദയ ത്തോടു പതിപ്പിച്ചാണ്‌ ഈ പുരോഹിതരെ കൊണ്ടുവന്നത്. ക്രൈ സ്തവർ എന്ന നിലയ്ക്കുള്ള അവരുടെ വിശ്വാസ തീക്ഷ്ണതയാണ്‌ ഇവിടെ നമ്മൾ അനുഭവിക്കേണ്ടതും തിരിച്ചറിയേണ്ടതും.
     "പള്ളികൾ വേണ്ട, വൈദികർ വേണ്ടേ വേണ്ട, മെത്രാന്മാർ ഈ വഴിക്കു വരേണ്ട" എന്ന് അലമുറയിടുന്നവർ ഒന്നോർക്കണം: ഇക്കണ്ട പള്ളികളും സ്കൂളുകളും നമ്മുടെ കാരണവന്മാർ ഉണ്ടാക്കാ തിരുന്നെങ്കിൽ ഈ സമുദായം ഇത്രയും നിലനില്ക്കുമായിരു ന്നില്ല.
     പള്ളികൾ വേണ്ടെന്നു പറയുന്നവരും, മെത്രാന്മാരെയും വൈ ദികരെയും പുലഭ്യം പറയുന്നവരും ഓർക്കുക, അവർ ഇന്നത്തെ നിലയിൽ വളർന്നത് പള്ളിയും വൈദികരും ദീർഘദർശികളായ അല്മായരും തോളോടു തോളുരുമ്മി കെട്ടിയുയർത്തിയ നാട്ടിലെ പള്ളികളും പള്ളിക്കൂടങ്ങളും വഴിയാണ്‌. ഈ സ്ഥാപനങ്ങളും സംവിധാനങ്ങളുമാണ്‌ "ക്നാനായിസം" വളർത്താനും പ്രചരിപ്പിക്കു വാനും, പിന്നീടതിനെ ശീരസ്സിലേറ്റി നൃത്തം വയ്ക്കാനും ഈ തല മുറയെ പരിശീലിപ്പിച്ചത്. ഒരിക്കൽ അപമാനത്തിന്റെ പര്യായമാ യിരുന്ന "ചാരം കെട്ടി" പിന്നീട് അഭിമാനത്തിന്റെ ദീപസ്തംഭ മായി. യുവജനങ്ങൾക്കിടിയിൽ സമുദായ ബോധവല്‌ക്കരണ ത്തിന്റെ തിരി കത്തിച്ചതും അത് ആളിപടർത്തിയതും അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവും കെ.സി.വൈ.എൽ.ലൂടെ ജസ്റ്റീസ് സിറിയക്ക് ജോസഫും ഷെവലിയർ പി. എം. ജോൺ പുല്ലാപ്പള്ളിയും പോലുള്ള സമുദായ സ്നേഹികളാണ്‌. അവരോ ടൊപ്പം വൈദികരുടെ പങ്കും നിർണ്ണായകമാണ്‌.
     സമുദായ ബോധവല്‌ക്കരണത്തിലൂടെ ക്നാനായിസം വളർത്തു കയും ക്നാനായ സമുദായത്തിന്റെ ഉയർച്ചയ്ക്കുവേണ്ടി പ്രയത്നിക്കുക യുമാണ്‌ അത്മായ സംഘടനകളുടെ കടമ; അല്ലാതെ പള്ളിക്കെ
തിരെ യുദ്ധം ചെയ്യുകയല്ല. കാരണം, ഇവ രണ്ടും രണ്ടു തലങ്ങളി ലാണു പ്രവർത്തിക്കേണ്ടത്.
     ക്നാനായിസത്തിന്റെ അടിത്തറ പാരമ്പര്യങ്ങളുടെ മുകളിൽ ഊതിവീർപ്പിച്ചു വച്ചിരിക്കുന്ന വികാരമാണ്‌. മടുപ്പ് തോന്നുമ്പോൾ വികാരങ്ങൾ ശമിക്കും. എന്നാൽ, പള്ളിയുടെ അടിസ്ഥാനം വിശ്വാസമാണ്‌. ക്രിസ്തുവിലുള്ള വിശ്വാസവും അതു വഴിയുള്ള മോക്ഷപ്രാപ്തിയുമാണ്‌ ലക്ഷ്യം. അതുകൊണ്ടുതന്നെ രണ്ടിനും രണ്ടു വഴികളാണ്‌.
     സംഘടനകളുടെ പ്രവർത്തന ശൈലി കാലാകാലങ്ങളിലുള്ള നേതൃത്വത്തിന്റെ കഴിവും കാഴ്ചപ്പാടും അനുസരിച്ച് അടിമുതൽ മുടി വരെ മാറും. പക്ഷേ, സഭാ സംവിധാനം അങ്ങനെയല്ല. അത് ക്രിസ്തുവിൽ അധിഷ്ഠിതവും അനശ്വരവുമാണ്‌.
     പള്ളിയും വൈദികരും വേണ്ടെന്ന് അലമുറയിടുന്നവരോട് ചില ചോദ്യങ്ങൾ:
     (1) പാരമ്പര്യത്തെ മുറുകെപിടിച്ചാണ്‌ വാദം ഉന്നയിക്കുന്നതെ ങ്കിൽ 'സീറോമലബാർ' റീത്താണ്‌ നമ്മുടെ പാരമ്പര്യം - ലാറ്റിൻ റീത്തല്ല. പാരമ്പര്യങ്ങൾക്കാണ്‌ മുൻതൂക്കമെങ്കിൽ എന്തുകൊ ണ്ടാണ്‌ സീറോമലബാർ റീത്ത് വേണ്ടെന്നും ലാറ്റിൻ കുർബാന മതിയെന്നും നിങ്ങൾ വാദിക്കുന്നത്?
     ഉത്തരം ഇതാകാം: വർഷങ്ങളായി ഞങ്ങളും കുട്ടികളും ലാ റ്റിൻ കുർബാനയാണ്‌ ശീലിച്ചിരിക്കുന്നത്. അതുകൊണ്ട് അതു മതി. ചെല്ലുന്നിടത്തെ ചേലുള്ള അച്ചിയെ സംബന്ധം ചെയ്യുകയല്ല ക്നാനായ പാരമ്പര്യം. ക്നാനായക്കരനല്ലേ? ഈ പാട്ട് ഒന്നുകൂട് മൂളിനോക്കൂ; എന്നിട്ട് ഇതു പ്രാവർത്തികമാക്കുവാൻ ശ്രമിക്കൂ!
"മക്കളെ കാണുമോ ഹിന്ദുവിൽ പോയാലും
ബന്ധങ്ങൾ വേർപിടാതോർക്കണ മെപ്പോഴും.
പത്തുമൊരേഴുമങ്ങെപ്പോഴും ചിന്തിപ്പിൻ."
     പാരമ്പര്യങ്ങളിൽ ചിലതൊക്കെ വേണമെന്നും മറ്റു ചിലത് വേണ്ടെന്നും പറയുന്നത് തോന്ന്യവാസമാണ്‌. "ലാറ്റിൻ കുർബാന യിൽ പങ്കെടുത്താൽ എന്താണു കുഴപ്പം?" എന്നാണ്‌ മറുചോദ്യം. ആദ്യ ഉത്തരം അത് പാരമ്പര്യത്തിന്‌ എതിരാണെന്നതാണ്‌. രണ്ടാമത്തേത്, സഭാനിയമപ്രകാരം നാം പാലിക്കേണ്ടത് നമ്മുടെ സ്വന്തമായ സീറോമലബാർ ആ‍രാധനാക്രമമാണ്. പൗരസ്ത്യ സഭകളിൽ അംഗങ്ങാളായിരിക്കുന്നവർ തങ്ങളുടെ റീത്തു പാലി ക്കുവാൻ കടപ്പെട്ടവരാണെന്ന് സഭ അനുശാസിക്കുന്നു. അതു കൊണ്ടു തന്നെ കത്തോലിക്കാ സഭയിൽ അംഗങ്ങളായിരിക്കു ന്നിടത്തോളം അതു പാലിക്കുവാൻ നമുക്ക് ബാദ്ധ്യതയുണ്ട്.
     (2) ആരാണ്‌ എൻഡോഗമി പാലിക്കുവാൻ കടപ്പെട്ടവർ? സ്വവംശ വിവാഹം പോലുള്ള അനുഷ്ഠാനങ്ങൾ സമുദായത്തിൽ പ്രാവർത്തികമാക്കിവരുന്നതിന്റെ ഉത്തരവാദിത്വം അവിവാഹിത രായ, മക്കളില്ലാത്ത മെത്രാന്മാരുടെയോ വൈദികരുടെയോ ചുമതലയല്ല. തെറ്റിദ്ധരിക്കണ്ട: ആരും യുദ്ധം ചെയ്തത് നിലനിർ ത്തിയതോ നിലനിർത്തുന്നതോ അല്ല ഈ പാരമ്പര്യം. തങ്ങൾ യുദ്ധം ചെയ്യുന്നതുകൊണ്ടാണ്‌ ഇത് നിലനില്ക്കുന്നതെന്ന് ചിന്തി ക്കുന്നത് "കുളത്തിലെ തവള" വീക്ഷണമാണ്‌.
     വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്ന ഓരോ ക്നാനായ കുംടുംബങ്ങളുമാണ്‌ ഇതു പ്രാവർത്തികമാക്കിക്കൊണ്ടി രിക്കുന്നത്. "എന്നുവരെ ഇതു നിലനില്‌ക്കും?" എന്ന ചോദ്യത്തി ന്റെ ഉത്തരം ഇതാണ്‌: പാരമ്പര്യത്തിൽ അഭിമാനമുള്ള ക്നാനായ ക്കാർ എത്രകാലം തങ്ങളുടെ മക്കളെ ഈ ബോദ്ധ്യത്തിൽ വളർത്തുന്നുവോ അത്രകാലം.
     സാമുദായിക നിലനില്പ് നേടിയെടുക്കേണ്ടത് പുരോഹിതരെ ചീത്തവിളിച്ചോ, ഈ-മെയിലിലൂടെ തെറ്റിദ്ധരിപ്പിച്ചോ, പള്ളി കൾ സ്ഥാപിക്കാതിരുന്നോ അല്ല. സമുദായത്തിലെ ആഭ്യന്തര കലഹങ്ങളും ആശയ സംഘട്ടനങ്ങളും മഹാഭൂരിപക്ഷം വരുന്ന അംഗങ്ങളെ സമുദായത്തിൽനിന്നുതന്നെ അകറ്റും. പിന്നെ, ഭൂരിപ ക്ഷം സമുദായത്തെ വെറുക്കും. അവശേഷിക്കുന്ന ന്യൂനപക്ഷം എന്നും പടർപ്പിൽ തല്ലിക്കൊണ്ടിരിക്കും! നിഷ്ഫലം.
     ഇനി ഇത്തരം നേതൃത്വത്തോട് ഒരു ചോദ്യം: ഇതര ക്രൈ സ്തവ സമൂഹങ്ങളിൽനിന്നും വിവാഹിതരാകുന്ന ക്നാനായക്കാരെ ഉപദേശിച്ചും ക്നാനായ പള്ളിയിൽനിന്നും അംഗത്വം ഒഴിവാക്കു വാൻ പ്രോത്സാഹിപ്പിച്ചും ക്നാനായ പള്ളിയിൽവച്ചു വിവാഹം നടത്താതിരുന്നും ഇത്തരം കല്ല്യാണങ്ങളെ നിരുത്സാഹപ്പെടുത്തു വാൻ അന്നും ഇന്നും മെത്രാന്മാരും വൈദികരും തയ്യാറായിരുന്നി ല്ലെങ്കിൽ ഈ സമുദായം ഇന്നു നിലനില്‌ക്കുമായിരുന്നോ? പള്ളി കേന്ദ്രീകൃതമായല്ലെ സമുദായ ബോധവല്ക്കരണം നടത്തി പോന്നിരുന്നത്. അങ്ങനെ വരുമ്പോൾ ആരാണ്‌ സാമുദായിക വിവാഹത്തെ പ്രോത്സാഹിപ്പിച്ചത്?
     തീർന്നില്ല; ഒരു ചോദ്യംകൂടി. സമുദായം മാറി വിവാഹിത രാകുന്ന കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ വിവാഹ ത്തിൽ നിങ്ങൾ പങ്കെടുക്കാതിരുന്നോ? അതും പോരാഞ്ഞ്, അത്തരം കല്ല്യാണങ്ങളിൽ ചന്തം ചാർത്തിയും, മൈലാഞ്ചി ഇടീച്ചും, നടവിളിച്ചും, വഴിപ്പുകയില കൊടുത്തും, സ്വന്തം സമുദാ യത്തെ നിങ്ങൾ എത്രയോ പ്രാവശ്യം ഒറ്റിക്കൊടുത്തു! എൻഡോഗമി വാദികളായ എത്രപേർക്ക് നെഞ്ചിൽ കൈവച്ചു പറയാൻകഴിയും താൻ ഇതൊന്നും ചെയ്തിട്ടിലെന്ന്?
     ഇതേസമയം മറ്റൊരു വിഭാഗം ക്നാനായക്കാർ മാറികെട്ടുന്ന വർക്ക് കുറികൊടുക്കാത്തതിനും ഇടവക പള്ളിയിൽ വെച്ച് കല്ല്യാണം നടത്താത്തതിനും വൈദികരെയും മെത്രാന്മാരെയും, കത്തോലിക്കാ വിശ്വാസവും നിയമങ്ങളും ഉദ്ധരിച്ച് പുലഭ്യം പറയുന്നെന്നും നാം ഓർക്കണം! ചെകുത്താനും കടലിനുമിടയിൽ നില്‌ക്കുന്ന ഈ പാവം പുരോഹിതർ എന്തു ചെയ്യണം!      ഇടവക പള്ളിയിൽ വിവാഹം നടത്തി, ക്നാനായിസം ഇല്ലാ താക്കി, ക്നാനായ പാരമ്പര്യവാദികളുടെ വിരോധികളാകണമോ? അതോ, ഇടവക പള്ളിയിൽ കല്ല്യാണം നടത്താതെ, ക്നാനായ പാരമ്പര്യങ്ങൾ പിടിച്ചു നിർത്താൻ മാറികെട്ടിയവരുടെ ശതൃക്ക ളാകണമോ? എന്തായാലും ശതൃതയും തെറിയഭിഷേകവും ഉറപ്പ്! ഇതാണ്‌ അമേരിക്കയിലെ ക്നാനായ വൈദികരുടെ ദുരവസ്ഥ!
     എന്താണ് പോംവഴി? ക്നാനായ സംഘടനയും ക്നാനായ പള്ളിയും രണ്ടാണെന്ന് തിരിച്ചറിയുക. ക്നാനായ ആചാരങ്ങളും ക്നാനായിസവും വളർത്തുകയാകണം അസ്സോസിയേഷനുകളുടെ കർമ്മ പദ്ധതി. അതിന്‌ പള്ളിയോടു സഹകരിച്ച് പള്ളിവക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. വിശ്വാസ പരിശീ ലനം നല്കി, സ്വർഗോന്മുഖമായി സമുദായാംഗങ്ങളെ വിശിഷ്യാ വരും തലമുറയെ നയിക്കുവാൻ വൈദികരേയും മെത്രാന്മാരെയും 

അനുവദിക്കുക. അല്മായ നേതൃത്വത്തെ നേരാംവണ്ണം പരിശീലി പ്പിച്ചും പരിപോഷിപ്പിച്ചും ശരിയായ ക്നാനായ മൂല്യങ്ങൾ അഭം ഗുരം നിലനിർത്തുവാൻ പ്രയത്നിക്കുക. സഭയും സാമുദായിക സംഘടനകളും പരസ്പരം സഹകരിച്ചു പോകുമ്പോൾ ക്നാനായ സമുദായം വളരും.
     ചോദ്യം വിണ്ടും: ആരാണ്‌ ചെന്നായ്ക്കൾ? ക്നാനായക്കാരായ വായനക്കാരാ, ആരുടെയെങ്കിലും മുഖം നിങ്ങളുടെ മനസ്സിൽ തെളിയുന്നുണ്ടോ? വ്യക്തിയുടെയോ, പ്രസ്ഥാനങ്ങളുടെയോ? ഉണ്ടെങ്കിൽ തീർച്ചായായി; ചെന്നായ് വരുന്നു! ഉത്തിഷ്ഠിത! ജാഗ്രത!

പള്ളിയേയും സംഘടനയേയും തമ്മിൽ തല്ലിച്ച് ചോരികുടിക്കുന്നതാര്‌?

2 comments:

Anonymous said...

Very good article. This if thought provoking and informative. Congratulations to the author.

Anonymous said...

Good Job, but looks like not that many people reading these blogs.