Showing posts with label ഇണ്ടറി അപ്പത്തിന്റെ പാൽ. Show all posts
Showing posts with label ഇണ്ടറി അപ്പത്തിന്റെ പാൽ. Show all posts

Friday, March 30, 2012

ഇണ്ടറി അപ്പത്തിന്റെ പാൽ

ഇണ്ടറി അപ്പത്തിന്റെ പാൽ

ചേരുവകൾ
ശർക്കര - 1 കിലോ​ഗ്രാം
തേങ്ങാ - 4 എണ്ണം
ജീരകം - 15​‍ ഗ്രാം
എള്ള്‌ - 25​‍ ഗ്രാം ഓട്ടിൽ വറുത്തെടുക്കുക.
ഏലയ്ക്കാ - 4 എണ്ണം
ചുക്ക്‌ - 1ചെറിയ കക്ഷണം (5 ഗ്രാം)
ഉപ്പ്‌ ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം

     ശർക്കര ഒരു ഗ്ലാസ് വെള്ളമൊഴിച്ച്‌ ഉരുക്കി അരിച്ചെടുക്കുക. തേങ്ങാ ചിരണ്ടിയെടുത്ത്‌ 3 പ്രാവശ്യം പിഴി ഞ്ഞെടുത്ത പാലിൽ (ഏകദേശം 2 ലിറ്റർ) അരിച്ചെടുത്ത ശർക്കര  ചേർത്ത്‌ അടുപ്പത്തു വച്ച്‌ ഇളക്കിക്കൊണ്ടിരി ക്കണം. തികന്നു പോകാതെ ശ്രദ്ധിക്കണം. കുരുത്തോല കുരിശ്‌ ആകൃതിയിൽ പാലിൽ (2 ഇഞ്ച്‌ മുറിച്ച്‌) ഇടണം. തികന്നു കഴിയുമ്പോൾ  3 സ്പൂൺ വറുത്ത അരിപ്പൊടി അല്പം തേങ്ങാപ്പാലിൽ കലക്കി അതിൽ ഒഴിക്കുക. പാത്ര ത്തിന്റെ മൂട്ടിൽ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. തികന്നു കഴിയുമ്പോൾ വറുത്തു വച്ചിരിക്കുന്ന ജീരകം, എള്ള്‌, ഏലയ്ക്കാ, ചുക്ക്‌ ഇവപൊടിച്ച്‌ ഉപ്പും തൂളി ഇറക്കിവക്കുക.