Wednesday, March 7, 2012

ക്നാനായ റീജിയണും ചില ചോദ്യോത്തരങ്ങളും



 


ക്നാനായ സമുദായത്തെക്കുറിച്ച്‌ അടുത്തയിടെയുണ്ടാകുന്ന ചർച്ചകൾക്കിടയിൽ സത്യങ്ങളും അർത്ഥസത്യങ്ങളും അസത്യങ്ങളും ധാരാളം പരക്കുന്നതിനാൽ സാധാരണക്കാരുടെ സംശയങ്ങൾക്കു പരിഹാരമായി, ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ റവ. ഫാ. ഏബ്രഹാം മുത്തോലത്തുമായി ക്നാനായ മീഡിയാ റ്റീം നടത്തിയ അഭിമുഖമാണ്‌ താഴെചേർക്കുന്നത്‌. പ്രവാസികളായ നോർത്ത്‌ അമേരിക്കയിലെ ക്നാനായക്കാരുടെ സഭാപരമായ വളർച്ചയുടെ ചരിത്രമാണ്‌ ഈ ഇന്റർവ്യൂ നമ്മുടെ മുമ്പിൽ തുറന്നിടുന്നത്‌. ഒരു വ്യക്തിക്കോ ആശയത്തിനോ പ്രാധാന്യം കൊടുക്കാതെ, തെളിവുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ മാത്രമാണ് ഈ റിപ്പോർട്ട്‌.                               
     -എഡിറ്റർ

  അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ടു പിതാവ്‌ തിരക്കിട്ട്‌ അമേ രിക്കയിൽവന്ന്‌ ക്നാനായക്കാരുടെ ചില പ്രശ്നങ്ങൾ സമുദായ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന്‌ അറിയുന്നു. അത്‌ എന്തായിരുന്നുവെന്ന്‌ വിശദമാക്കാമോ?
     അഭിവന്ദ്യ മൂലക്കാട്ടു പിതാവിന്റെ ഇപ്രാവശ്യത്തെ അമേരി ക്കൻ സന്ദർശനം തിരക്കിട്ടു നടന്നതല്ല. പിതാവിന്റെ സാന്നി ദ്ധ്യത്തിൽ KCCNA ഭാരവാഹികളും ക്നാനായ റീജിയണിലെ ബഹുമാനപ്പെട്ട വൈദികരുമായി ഒരു ചർച്ച വേണമെന്ന്‌ KCCNAയുടെ ഇപ്പോഴത്തെ ഭരണ സമിതി മാസങ്ങളായി ആവ ശ്യപ്പെട്ടിരുന്നു. അതിന്‌ വൈദികരും മൂലക്കാട്ടു പിതാവും സമ്മ തിച്ചു. അഭിവന്ദ്യ മാർ ജോർജ്‌ ആലഞ്ചേരി പിതാവിന്റെ കർദ്ദി നാൾ സ്ഥാനാരോഹണത്തിനു റോമിൽ പോയി തിരിച്ച്‌ വന്ന വഴി മാർ മാത്യു മൂലക്കാട്ടു പിതാവ്‌ ഇവിടെ വന്നു. അതിനാൽ ലോസാഞ്ചലസിൽ വച്ച്‌ ഫെബ്രുവരി 25ന്‌ ഇപ്രകാരമൊരു ചർച്ച നടന്നു.
     2. ഫെബ്രുവരി 24നു മൂലക്കാട്ടു പിതാവിന്റെ സാന്നിദ്ധ്യത്തിൽ ലോസാഞ്ചലസിൽ ചില സമ്മേളനങ്ങൾ നടന്നല്ലോ. അവ എന്തായിരുന്നു? എന്തിനായിരുന്നു?
     ക്നാനായ റീജിയണിലെ വൈദികരുടെ കൂട്ടായ്മയും, വൈദി കരും അല്മായ പ്രതിനിധികളും ചേർന്നുള്ള സമ്മേളനവും ഇട യ്ക്കിടെ നടത്താറുള്ളതാണ്‌. ഇപ്രാവശ്യം KCCNA ആവശ്യപ്പെട്ട പ്രകാരം വൈദികർ ലോസാഞ്ചലസിൽ വന്നതിനാൽ റീജി യന്റെ സമ്മേളനങ്ങളും നടത്തിയെന്നു മാത്രം. അതിൽ മുഖ്യ മായും റീജിയന്റെ പ്രവർത്തനത്തെക്കുറിച്ചും നമ്മുടെ അല്മായ സംഘടനയുമായുള്ള ബന്ധത്തെക്കുറിച്ചുമാണു ചർച്ച ചെയ്തത്‌.
     3. KCCNA പ്രതിനിധികളുമായി വൈദികരും മാർ മൂലക്കാട്ടു പിതാവും നടത്തിയ ചർച്ചയിൽ ക്നാനായ ഇടവകകളിലെയും മിഷനുകളിലെയും അംഗത്വത്തെക്കുറിച്ച്‌ പുതിയ ധാരണ എന്തെങ്കിലും ഉണ്ടായോ?
     പുതിയ ധാരണ ഒന്നും ഉണ്ടായില്ല. അതിനുവേണ്ടി കൂടിയ സമ്മേളനമല്ലായിരുന്നു അത്‌. മാത്രമല്ല, ഇടവകാംഗത്വത്തെ ക്കുറിച്ച്‌ പുതിയ നയം എടുക്കുവാൻ അധികാരമുള്ള സമിതിയല്ല അത്‌. KCCNA ഭാരവാഹികളുടെ സംശയ നിവാരണത്തിന്റെ ഭാഗമായി നിലവിലുള്ള ധാരണ ഒന്നുകൂടി മൂലക്കാട്ടു  പിതാവ്‌ വ്യക്തമാക്കുകയാണുണ്ടായത്‌.
     4. ക്നാനായ ഇടവകാംഗത്വത്തെ സംബന്ധിച്ച ധാരണ എന്താ ണ്‌? അത്‌ എന്ന്‌ ഉണ്ടായതാണ്‌?
     ക്നാനായ സമുദായത്തിന്റെ 345ലെ ഉത്ഭവം മുതൽതന്നെ ക്നാനായ ഇടവകകൾ ഉണ്ടായിരുന്നു. ഒരുകാലത്തു ക്നാനായക്കാർ അഞ്ചര പള്ളിക്കാർ എന്നും അറിയപ്പെട്ടിരുന്നു. അതായത്‌ അഞ്ചു പൂർണ്ണ ക്നാനായ ഇടവകകളും ബാക്കി സ്ഥലങ്ങളിൽ ക്നാനായക്കാ രല്ലാത്ത സീറോ-മലബാർ ഇടവകകളുമായി സഹകരിച്ചുള്ള കൂട്ടാ യ്മയും. ക്നാനായക്കാർക്കു മാത്രം അംഗത്വമുള്ളതാണ്‌ ക്നാനായ ഇടവക. ക്നാനായ പാരമ്പര്യമനുസരിച്ച്‌ ക്നാനായ മാതാവിൽ നിന്നും പിതാവിൽനിന്നും ജനിച്ചവർ മാത്രമാണ്‌ ക്നാനായക്കാർ. വിവാഹം വഴിയോ, ദത്തെടുക്കൽ വഴിയോ അതു ലഭിക്കുകയില്ല.
     5. ക്നാനായ ഇടവകാംഗത്വത്തെ സംബന്ധിച്ച്‌ അമേരിക്ക യിൽ വിവാദമുണ്ടല്ലോ. ഇവിടുത്തെ സാഹചര്യത്തിൽ നിലപാ ടിൽ മാറ്റമുണ്ടോ?
     ഉണ്ട്‌. ക്നാനായ ഇടവകകൾ ക്നാനായക്കാർക്കുള്ളതാണെ ങ്കിലും അതിൽ ഒരു ഇടവകാംഗം സമുദായത്തിനു വെളിയിൽ നിന്നു വിവാഹം ചെയ്താൽ ജീവിത പങ്കാളി ക്നാനായ സമുദായാം ഗമല്ലാത്തതിനാൽ കുടുംബം ഒന്നിച്ച്‌ ഒരു ഇടവകയിൽ അംഗത്വ മെടുക്കുന്നതിനുവേണ്ടി അവർ സമീപത്തുള്ള ക്നാനായേതര സീറോ-മലബാർ പള്ളിയിൽ ചേർന്നിരുന്നു. എന്നാൽ അമേരിക്ക യിൽ വന്നപ്പോൾ അവരിൽ ചുരുക്കം ചിലർ ഷിക്കാഗോയിലെ ക്നാനായ മിഷനിൽ അംഗത്വം വേണമെന്നു നിർബന്ധം പിടിച്ചു. അവരുടെ നിരന്തര പരാതി ഷിക്കാഗോ ലത്തീൻ അതിരൂപത വഴി പരിശുദ്ധ സിംഹാസനത്തിലുമെത്തി. 1985 ഒക്ടോബർ 9നും ഡിസംബർ 5നും ഷിക്കാഗോ ആതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ബെനാർദിൻ റോമിലെ പൗരസ്ത്യ തിരുസംഘത്തിന യച്ച കത്തിൽ ഈ അതിരൂപതയിൽ സ്ഥാപിച്ച ക്നാനായ മിഷനിൽ സമുദായം മാറി വിവാഹം ചെയ്തവരെ ഉൾപ്പെടുത്തുന്ന തിനെ ന്യായീകരിച്ച്‌ സമ്മതം ചോദിക്കുകയുണ്ടായി. അതിനു മറുപടിയായി 1986 ജനുവരി 30ന്‌ പൗരസ്ത്യ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ലൂർദ്ദ്‌ സ്വാമി അയച്ച മറുപടിയിൽ സമുദായം മാറി വിവാഹം ചെയ്തവർക്ക്‌ ഷിക്കാഗോയിലെ ക്നാനായ മിഷ നിൽ തുടരാമെന്നും, ക്നാനായ മിഷനുകളുടെ അജപാലന ശുശ്രൂഷ ക്നാനായ വൈദികർക്കായിരിക്കണമെന്നും, കോട്ടയം മെത്രാന്‌ ഇവിടെ അജപാലന അധികാരം ഇല്ലെന്നും വ്യക്തമാക്കി.
     6. ഷിക്കാഗോ ലത്തീൻ അതിരൂപതയ്ക്കു നല്കിയ ഈ നിർ ദ്ദേശം ഷിക്കാഗോ സീറോ-മലബാർ രൂപതയ്ക്കു ബാധകമാണോ?
     അല്ല. പക്ഷേ 2001 നവംബർ 21ന്‌ പൗരസ്ത്യ തിരുസംഘ ത്തിൽനിന്ന്‌ സീറോ-മലബാർ മെത്രാൻ എന്നനിലയിൽ മാർ ജേക്കബ്‌ അങ്ങാടിയാത്തു പിതാവിനു നല്കിയ നിർദ്ദേശത്തിൽ ക്നാനായക്കാർക്ക്‌ ക്നാനായ ഇടവകയും ക്നാനായ വൈദികരെയും അനുവദിക്കണമെന്നും, എന്നാൽ ഇടവകാംഗത്വത്തെ സംബ ന്ധിച്ച 1986ലെ തീരുമാനംതന്നെ നിലനില്ക്കുമെന്നും ആവർ ത്തിച്ചു. അതിനാലാണ്‌ മാർ ജേക്കബ്‌ അങ്ങാടിയാത്തു പിതാ വിന്‌ ഇക്കാര്യത്തിൽ നമുക്ക്‌ അനിഷ്ടകരമായ തീരുമാനം എടു ക്കേണ്ടിവന്നത്‌.
     7. ഷിക്കാഗോ സീറോ-മലബാർ രൂപതയെക്കുറിച്ച്‌ മാർ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവിന്റെ നിലപാട്‌ എന്താണ്‌?
     ഈ രൂപത ഉണ്ടാകുവാൻ ആഗ്രഹിക്കുകയും, അതിനുവേണ്ട പിന്തുണ നല്കുകയും, അങ്ങാടിയാത്തു പിതാവിന്റെ മെത്രാഭിഷേക ത്തിൽ സഹകാർമ്മികനാകുകയും ചെയ്ത വ്യക്തിയാണ്‌ കുന്ന ശ്ശേരി പിതാവ്‌. 2002ൽ ഒർലാണ്ടോയിൽ വച്ചു നടന്ന KCCNA കൺവെൻഷനിൽ കുന്നശ്ശേരി പിതാവു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്‌. അദ്ദേഹം പറഞ്ഞു: കോട്ടയം രൂപത സമാരം ഭിച്ച മിഷനുകൾ നിയമപരമായി ഇപ്പോൾ ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയുടെ കീഴിലായിരിക്കും. അങ്ങാടിയാത്തു പിതാ വിന്റെ ആദ്ധ്യാത്മികാധികാരത്തിൻ കീഴിലുള്ളവരാണ്‌ നിങ്ങൾ. അദ്ദേഹമാണ്‌ നിങ്ങളുടെ സ്ഥലത്തെ മെത്രാൻ. പിതാവിന്റെ ആ ത്മീയ ശുശ്രൂഷ അംഗീകരിക്കുന്നതിനും പിതാവിനെ അനുസരി ക്കുന്നതിനും നിങ്ങൾക്കെല്ലാവർക്കും കടമയും ഉത്തരവാദിത്വവും ഉണ്ടെന്നുള്ള കാര്യവും ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.
     8. 2002KCCNA നേതൃത്വവും ക്നാനായ വൈദികരും ഒന്നു ചേർന്ന്‌ അങ്ങാടിയാത്തു പിതാവുമായി തെറ്റിപ്പിരിഞ്ഞുവെന്നു പറയുന്നു. അതിന്റെ സാഹചര്യം വ്യക്തമാക്കാമോ?
     2002 ഒക്ടോബർ 29നായിരുന്നു ആ സംഭവം. ക്നാനായ മിഷനുകളിലെ വൈദികരും KCCNA പ്രതിനിധികളും ചേർന്ന്‌ ഏറെ ഒരുക്കം നടത്തിയ ശേഷം ഷിക്കാഗോയിലെ കത്തീഡ്രൽ ഹാളിൽവെച്ച്‌ മാർ ജേക്കബ്‌ അങ്ങാടിയാത്തു പിതാവും കൂരിയാ അംഗങ്ങളുമായി ക്നാനായ മിഷനുകളിലെ അംഗത്വം സംബന്ധിച്ച്‌ ചർച്ച നടത്തി. റോമിൽനിന്നുള്ള നിർദ്ദേശമനുസരിച്ചേ ക്നാനായ മിഷനുകളിലെ അംഗത്വം തനിക്കു നിർവ്വചിക്കാനാവൂ എന്ന്‌ അ ങ്ങാടിയാത്തു പിതാവ്‌ വ്യക്തമാക്കി. അതിൽ മാറ്റം വരുത്തുവാൻ പിതാവ്‌ വേണ്ടതു ചെയ്യണമെന്നും, ക്നാനായ സമുദായത്തിന്‌ അനുകൂല തീരുമാനമായി കഴിയുമ്പോൾ തങ്ങളെ വിളിച്ചാൽ മതി യെന്നും അന്നത്തെ KCCNA പ്രസിഡന്റ്‌ സിറിയക്ക്‌ വെട്ടുപാറ പ്പുറം പ്രസ്ഥാവിച്ചു. അതോടുകൂടി രൂപതയുമായുണ്ടായിരുന്നു ക്നാ നായക്കാരുടെ ബന്ധം വഷളാവുകയും നമ്മുടെ മിഷനുകളുടെ വളർച്ച മുരടിക്കുകയും ചെയ്തു.
     9. രൂപതയുമായുള്ള ബന്ധം വഷളായത്‌ എങ്ങനെയെന്ന്‌ വിശദമാക്കാമോ?
     രൂപതയുടെ ഭാഗത്തുനിന്നുണ്ടായ സമീപനം നിരാശപ്പെടു ത്തുന്നതും പ്രതീക്ഷാരഹിതവുമായിരുന്നുവെന്ന ചിന്താഗതി അ ക്കാലത്ത്‌ അല്മായരോടൊപ്പം ക്നാനായ മിഷനുകളിലെ വൈദി കർക്കും ഉണ്ടായിരുന്നു. എങ്കിലും രൂപതുമായുണ്ടായിരുന്ന ബന്ധം വിശ്ഛേദിക്കാതെ മിനിമം ശുശ്രൂഷ മാത്രമായി തുടർന്നിരുന്നു.
     KCCNA യുടെ ഭാഗത്തുനിന്ന്‌ വലിയ പ്രതികരണമാണുണ്ടാ യത്‌. മിഷനുകളിലെ വൈദികരുടെ സഹകരണത്തോടെ രൂപ താദ്ധ്യക്ഷനെ കണ്ടിറങ്ങിയ അന്നുതന്നെ പൗരസ്ത്യ തിരുസംഘ ത്തിന്‌ സമുദായ പാരമ്പര്യത്തിനെതിരായ തീരുമാനം പുനഃപരി ശോധിക്കണമെന്നു പരാതി നല്കി. 2002 ഡിസംബർ 28നു നടന്ന KCCNA നാഷണൽ കൗൺസിലിൽ ഏതാനും പ്രമേയങ്ങൾ പാസാക്കി. ക്നാനായ സമുദായത്തിന്റെ ഔദ്യോഗിക ശബ്ദം KCC NA ആയിരിക്കുമെന്നും, ഷിക്കാഗോ സീറോ-മലബാർ രൂപതയെ ഉപേക്ഷിക്കുന്നു (rejects)വെന്നും, കത്തോലിക്കാ സഭ, ക്നാനായ സമുദായത്തെ ഒരു സ്വയംഭരണ സഭയായി (sui juris church) അംഗീകരിക്കണമെന്നും, ക്നാനായ മിഷനുകളിൽ പള്ളിയോഗ നടപടിക്രമം നടപ്പിലാക്കരുതെന്നുമായിരുന്നു ആ തീരുമാനങ്ങൾ.
     10. പള്ളിയോഗ നടപടിക്രമം നടപ്പിലാക്കാതിരിക്കുമ്പോൾ എന്താണു സംഭവിക്കുക?
     സംഘടനയുടെ നിയമാവലിപോലെയാണ്‌ മിഷന്റെയും ഇടവ കയുടെയും പള്ളിയോഗ നടപടിക്രമം. സമുദായം മാറി വിവാഹി തരായവരെ ഒഴിവാക്കാനാണ്‌ KCCNA ഉദ്ദേശിക്കുന്നതെങ്കിലും അതു സഭയുടെ നടത്തിപ്പിന്മേലുള്ള അനധികൃത ഇടപെടലാ യാണ്‌ സഭ കാണുന്നത്‌. കത്തോലിക്കാ സംഘടന സഭയെ ഭരി ക്കാനുള്ളതല്ല, സഭയുടെ ഭാഗമായി സഭയോടൊത്തും സഭാനിയമ ങ്ങൾക്ക്‌ വിധേയമായും പ്രവർത്തിക്കാനുള്ളതാണ്‌. മാത്രമല്ല, ഈ തീരുമാനം നിലനിൽക്കേ മിഷനുകളുടെ പൊതുയോഗം കൂടിയത്‌ വേണ്ടത്ര മുന്നറിയിപ്പില്ലാതെയാണെന്നോ, പൊതുയോഗം വീണ്ടും കൂടണമെന്നോ ചില സ്ഥലങ്ങളിൽ സംഘടനതന്നെ ആവശ്യ പ്പെട്ടത്‌ വൈരുദ്ധ്യമായി മാറുകയും ചെയ്തു.
     11. നിസ്സഹകരണ നയത്തോടു വൈദികർ യോജിച്ചിരു ന്നോ? അതിൽ മാറ്റമുണ്ടാകാൻ കാരണമെന്ത്‌?
     സീറോ-മലബാർ രൂപതയുമായി അഭിപ്രായ ഭിന്നത നിലനി ന്നിരുന്നതിനാൽ നമ്മുടെ മിഷനിലെ വൈദികർ നാമമാത്രമായേ സഹകരിച്ചിരുന്നുള്ളു. മിഷനുകളിൽ മിനിമം ശുശ്രൂഷ മാത്രം നട ന്നിരുന്നതിനാൽ സഭാപരമായി നമുക്കു വളരാൻ സാധിക്കാ തായി. ഇതിൽ മാറ്റം വരുത്തുവാൻ ധീരമായ നേതൃത്വമെടുത്തത്‌ മാർ മാത്യു മൂലക്കാട്ടു പിതാവാണ്‌. കോട്ടയം രൂപത സഹായ മെത്രാനായിരുന്ന അദ്ദേഹം 2003 ജൂലൈ 21ന്‌ ഷിക്കാഗോ KCS കമ്മ്യൂണിറ്റി സെന്ററിൽവച്ച്‌ ക്നാനായ മിഷനുകളിലെ വൈദികരെയും KCCNA, KCS ഭാരവാഹികളെയും വിളിച്ച്‌ പ്രശ്നം പരിഹരിക്കുവാൻ അഭിപ്രായം ആരാഞ്ഞു. മിഷനുകളും സംഘടനകളും പ്രാദേശിക രൂപതയോടു വിഘടിച്ചു നിൽക്കരു തെന്നും, അനുരജ്ഞന ചർച്ച പുനഃരാരംഭിക്കണമെന്നും പിതാവു നിർദ്ദേശിച്ചു. സഭയുടെ നിലപാടിൽ മാറ്റമുണ്ടാകുവാൻ പിതാക്ക ന്മാർ ശ്രമിക്കുന്നുണ്ടെന്നും, അതു ഫലമണിയും വരെ സമുദായം മാറി വിവാഹം ചെയ്ത ഏതാനും പേരുടെ പിടിവാശിക്കുവേണ്ടി നമ്മുടെ സഭാപുരോഗതി തടസ്സപ്പെടുത്തരുതെന്നും, സമുദായ ത്തിന്റെ അന്തഃസത്തയ്ക്കു കോട്ടം വരാത്ത വിട്ടുവീഴ്ചയ്ക്കു നാം തായ്യാ റാകണമെന്നും അദ്ദേഹം ഉപദേശിച്ചു. സമുദായം മാറി വിവാഹം ചെയ്തവർക്കു നിർബന്ധമാണെങ്കിൽ അവരെ ക്നാനായ മിഷനിൽ ഉൾക്കൊള്ളണമെന്നും, ക്നാനായ മാതാപിതാക്കളിൽനിന്നു ജനി ക്കാത്ത അവരുടെ ജീവിത പങ്കാളിയും മക്കളും ക്നാനായക്കാരല്ലാ ത്തതിനാൽ ക്നാനായ മിഷന്റെയും വൈദികരുടെയും അജപാല നാധികാരത്തിൽ വരികയില്ലെന്നും അതിനാൽ അവർ ക്നാനായ മിഷനിൽ അംഗങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരു ന്നാലും രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ അവരുടെ അജപാ ലന ശുശ്രൂഷ നമ്മുടെ ഇടവകകളിൽ നടത്തിക്കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അന്നു കൂടിയവർ അതൊരു അനുരജ്ഞന ഫോർമുലയായി അംഗീകരിച്ചു. എന്നാൽ KCCNA ഭാരവാഹി കൾക്ക്‌ നാഷണൽ കൗൺസിൽ പാസ്സാക്കിയ മുൻതീരുമാനം നിലനില്ക്കേ അങ്ങാടിയാത്തു പിതാവുമായി ഈ പുതിയ നയം ചർച്ചചെയ്യുവാൻ സാധിക്കില്ലെന്ന്‌ അറിയിച്ചു.
     12 അങ്ങാടിയാത്തു പിതാവുമായി ചർച്ച നടന്നോ? അത്‌ എപ്രകാരമായിരുന്നു?
     2003 ജൂലൈ 22ന്‌ ക്നാനായ മിഷനിലെ വൈദികരും മൂല ക്കാട്ടു പിതാവും കൂടി അങ്ങാടിയാത്തു പിതാവിനെയും കൂരിയാ അംഗങ്ങളെയും സന്ദർശിച്ച്‌ ക്നാനായ മിഷനുകൾ രൂപതയുടെ ഭാഗമായി പുനഃസ്ഥാപിക്കണമെന്നും അതിനു തങ്ങൾ നിർദ്ദേശി ക്കുന്ന നയം മേൽപറഞ്ഞവിധമായിരിക്കുമെന്നും അറിയിച്ചു. ആ ലോചിച്ചു തന്റെ തീരുമാനും അറിയിക്കാമെന്നുമായിരുന്നു അങ്ങാ ടിയാത്തു പിതാവിന്റെ മറുപടി.
     13 പിന്നീടുള്ള നടപടി എന്തായിരുന്നു?
     മൂലക്കാട്ടു പിതാവിന്റെ നിർദ്ദേശപ്രകാരം ക്നാനായ മിഷനുക ളിലെ വൈദികർ 2003 സെപ്തംബർ 16ന്‌ അങ്ങാടിയാത്തു പിതാവുമായി ഒരു കൂടിക്കാഴ്ച നടത്തി. അതിനു മുന്നോടിയായി, അന്നു കോട്ടയം രൂപതാദ്ധക്ഷനായിരുന്ന അഭിവന്ദ്യ മാർ കുര്യാ ക്കോസ്‌ കുന്നശ്ശേരി പിതാവിന്റെ അനുവാദം ഞാൻ ടെലിഫോ ണിലൂടെ ആരാഞ്ഞു. മൂലക്കാട്ടു പിതാവും അങ്ങാടിയാത്തു പിതാവു മായി ആലോചിച്ചശേഷം, കുന്നശ്ശേരി പിതാവ്‌ എന്നെ ടെലി ഫോണിൽ വിളിച്ച്‌ അറിയിച്ചത്‌: മൂലക്കാട്ടു പിതാവു പറഞ്ഞതു പോലെ ചെയ്യുന്നതിനു തനിക്കു സമ്മതമാണെന്നും, അക്കാര്യ ത്തെക്കുറിച്ച്‌ അങ്ങാടിയാത്തു പിതാവുമായി ഫോണിൽ സംസാ രിച്ചു പരസ്പരം ധാരണയായെന്നും, ഞങ്ങൾ വൈദികർ അക്കാര്യ ത്തെക്കുറിച്ച കൂടുതൽ സംസാരിക്കേണ്ടതില്ലെന്നുമാണ്‌. പകരം ക്നാനായ മിഷനുകൾ സീറോ-മലബാർ രൂപതയുടെ കീഴിൽ പുനഃ സ്ഥാപിക്കുന്നതിന്‌ ആവശ്യപ്പെടുകയും അതിൽ സേവനം ചെയ്യു വാൻ സന്നദ്ധത അറിയിക്കുകയും ചെയ്താൽ മതിയെന്ന്‌ കുന്ന ശ്ശേരി പിതാവു പറഞ്ഞു.
     14. ഷിക്കാഗോ സീറോ-മലബാർ രൂപതയുടെ കീഴിൽ ക്നാനായ ഇടവകകൾ പുനഃസ്ഥാപിക്കേണ്ട ആവശ്യം എന്തായി രുന്നു?
     2001ൽ ഷിക്കാഗോ സീറോ-മലബാർ രൂപത നിലവിൽ വന്നപ്പോൾ, ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ കല്പന പ്രകാരം, ക്നാനായ മിഷനുകൾ ഉൾപ്പെടെയുള്ള എല്ലാ സീറോ-മലബാർ മിഷനുകളും ഔദ്യോഗികമായി ഈ രൂപതയിലായി. എന്നാൽ ബാങ്ക്‌ അക്കൗണ്ടുകൾ, വൈദിക നിയമനം, നികുതി സംബന്ധമായ ഇടപാടുകൾ, പള്ളി വാങ്ങൽ തുടങ്ങിയവയ്ക്കെ ല്ലാം കത്തോലിക്കാ പ്രസ്ഥാനമെന്ന നിലയിൽ രൂപതാദ്ധ്യക്ഷ ന്റെ ഔദ്യോഗിക രേഖകൾ ആവശ്യമായിരുന്നു.
     15. ഷിക്കാഗോ രൂപതയുടെ കീഴിൽ എന്നാണു ക്നാനായ മിഷനുകൾ പുനഃസ്ഥാപിച്ചത്‌? അതുകൊണ്ടു നമുക്കുണ്ടായ പ്രയോജനമെന്ത്‌?
     2003 ഒക്ടോബർ 29നാണ്‌ ക്നാനായ മിഷനുകൾ സീറോ-മലബാർ രൂപത പുനഃസ്ഥാപിച്ചതും ക്നാനായ വൈദികരെ ഈ രൂപതയുടെ ഭാഗമായി വീണ്ടും നിയമിച്ചതും. അത്‌ ലത്തീൻ രൂപതകളുടെ നിയമനങ്ങളിൽനിന്നു വ്യത്യസ്ഥമായിരുന്നു. കാരണം ലത്തീൻ രൂപതകൾ സ്ഥാപിച്ച മിഷനുകളിൽ അതാതു രൂപതാതിർത്തിക്കുള്ളിൽ മാത്രമുള്ള ക്നാനായ കത്തോലിക്കരെ മാത്രമാണ്‌ ഉൾപ്പെടുത്തിയിരുന്നത്‌. എന്നാൽ സീറോ-മലബാർ രൂപതയ്ക്ക്‌ അമേരിക്ക മുഴുവൻ അജപാലനാധികാരം ഉള്ളതി നാൽ, മാർ അങ്ങാടിയാത്തു പിതാവു സ്ഥാപിച്ച മിഷനുകൾ ഒന്നോ അതിലധികമോ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നവ യായി. ഉദാഹരണമായി, ഷിക്കാഗോ മിഷൻ ഷിക്കാഗോ അതി രൂപതയുടെ അതിർത്തിക്കുള്ളിൽ മാത്രമായിരുന്നത്‌ ഇല്ലി നോയി, ഇൻഡ്യാനാ, വിസ്കോൺസിൽ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നതായി.
     2001നു മുൻപ്‌ നാം പല ലത്തീൻ രൂപതകളുടെ ഭാഗമായിരു ന്നതിനാൽ ഓരോ മെത്രാനെയും ക്നാനായ തനിമ പറഞ്ഞു മന സ്സിലാക്കുക പ്രയാസമായിരുന്നു. പുതിയ സംവിധാനമുണ്ടായ പ്പോൾ നാം ഒരു മെത്രാന്റെ കീഴിലായതിനാലും, നമ്മുടെ പ്രത്യേകത മനസ്സിലാക്കുവാൻ സാധിക്കുന്ന സീറോ-മലബാർ മെത്രാനായതിനാലും കാര്യങ്ങൾ ഏറെ എളുപ്പമായി.
     16. ക്നാനായ മിഷനുകളിലെ പുതിയ അംഗത്വ നിലപാടിന്‌ മൂലക്കാട്ടു ഫോർമുലാ എന്നു പേരുവന്നത്‌ എങ്ങനെയാണ്‌?
     2004 ഫെബ്രുവരി 23ന്‌ മാർ മാത്യു മൂലക്കാട്ടു പിതാവും അന്നു ഷിക്കാഗോ മിഷൻ ഡയറക്ടറായിരുന്ന ഫാ. ഫിലിപ്പ്‌ തൊടുക യിലും ഞാനും ചേർന്ന്‌ അങ്ങാടിയാത്തു പിതാവിനെ സന്ദർശി ക്കുകയുണ്ടായി. അപ്പോൾ മേജർ ആർച്ചു ബിഷപ്പായിരുന്ന കർദ്ദി നാൾ മാർ വർക്കി വിതയത്തിലും ഷിക്കാഗോ അരമനയിൽ ഉണ്ടായിരുന്നു. അവിടെ വച്ച്‌ ക്നാനായ മിഷനുകളുടെ അംഗത്വ ത്തെ സംബന്ധിച്ച്‌ മൂലക്കാട്ടു പിതാവു നിർദ്ദേശിച്ച ഫോർമുല ചർച്ച ചെയ്തപ്പോൾ അഭിവന്ദ്യ വർക്കിപിതാവ്‌ അത്‌ അംഗീകരി ച്ചുകൊണ്ട്‌ അങ്ങാടിയാത്തു പിതാവിനോട്‌ ശിപാർശ ചെയ്യുക യുണ്ടായി. അപ്പോൾ മുതൽ വർക്കി പിതാവ്‌ അനൗദ്യോഗി കമായി പറഞ്ഞിരുന്ന പേരാണ്‌ മൂലക്കാട്ട്‌ ഫോർമുലയെന്നത്‌.
     17. മൂലക്കാട്ടു ഫോർമുല നമ്മുടെ ജനങ്ങളിൽനിന്നു മറച്ചുവെ ച്ചിരുന്നോ?
     ഇല്ല. 2003 നവംബറിലും ഡിസംബറിലും ക്നാനായ മിഷൻ എന്ന പേരിൽ ഒരു മാസിക അച്ചടിച്ച്‌ തപാൽമാർഗം അമേരിക്ക യിലെ ക്നാനായ ഭവനങ്ങളിൽ എത്തിക്കുകയും, PDF ഫയലായി ഇന്റർനെറ്റുവഴി ലഭ്യമാക്കുകയും ചെയ്തിരുന്നു. അതിൽ ക്നാനായ മിഷനുകൾ സ്ഥാപിക്കുന്നത്‌ ഏതു മാനദണ്ഡത്തിലാണെന്നു വ്യക്തമാക്കിയിരുന്നു. പള്ളിയിലെ പല സമ്മേളനങ്ങളിലും, അമേരിക്കയിലെ വിവിധ ക്നാനായ കേന്ദ്രങ്ങളിലും ഈ വിഷയ ങ്ങൾ ഞാൻ പവ്വർ പോയന്റ്‌ പ്രസന്റേഷൻ വഴി വിശദമായി അവതരിപ്പിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തി ട്ടുണ്ട്‌.
18. അങ്ങാടിയാത്തു പിതാവ്‌ സാൻഹൊസേയിലെ ഒരാൾക്ക്‌ 2003ൽ അയച്ച ഒരു കത്ത്‌ മൂലക്കാട്ടു ഫോർമുലായ്ക്കു വിരുദ്ധമായി രുന്നുവെന്നു പറയുന്നുണ്ടല്ലോ. അതു ശരിയാണോ?
     സാൻഹോസേ രൂപതാദ്ധ്യക്ഷന്റെ ആവർത്തിച്ചുള്ള കത്തു കൾക്കു മറുപടിയായി 2003 ഡിസംബർ 19ന്‌ അഭിവന്ദ്യ അങ്ങാടിയാത്തുപിതാവ്‌ അയച്ച കത്തിൽ പറയുന്നത്‌ ഇപ്രകാ രമാണ്‌: "Knanaya Catholic Missions are recognized as missions of this St. Thomas Syro-Malabar Diocese of Chicago based on the "Instructions" I have received from the Congregation for Oriental Churches in Rome. Knanaya Missions are for all Knanaya Catholics. But no Knanaya Mission in this diocese is strictly endogamous. Knanaya Catholics who get married to non-Knanaya spouses will continue in their Knanaya Missions along with their spouses and children."
     ഇതു മൂലക്കാട്ടു ഫോർമുലായ്ക്ക്‌ എതിരല്ല. കാരണം സമുദായം മാറി വിഹാതിനാകുന്ന ആൾ ക്നാനായ ഇടവകയിൽ തുടരുകയാ ണെങ്കിൽ അയാളുടെ ക്നാനായക്കാരല്ലാത്ത കുടുംബാംഗങ്ങൾക്ക്‌ അംഗത്വമില്ലാതെ ആ ഇടവകയിലെ ശുശ്രൂഷ സ്വീകരിക്കാം. ഇടവകാംഗത്വം ഈ കത്തിൽ വ്യക്തമാക്കിയിട്ടില്ല. ഓരോരു ത്തനും താൻ ആഗ്രഹിക്കുന്നവിധം വ്യാഖ്യാനിക്കുന്നുവെന്നു മാത്രം.
     19. ലോസ്‌ ആഞ്ചലസിൽ മൂലക്കാട്ടുപിതാവ്‌ ക്നാനായ ഇടവ കയിലെ അംഗത്വത്തെക്കുറിച്ചു നൽകിയ വിശദീകരണം പുതിയ അറിയിപ്പാണെന്നു ചിലർ പറയുന്നതു ശരിയാണോ?
     അല്ല. 2004 ജനുവരി 11ന്‌ അന്നത്തെ KCCNA പ്രസിഡന്റ്‌ ജോണി പുത്തൻപറമ്പിൽ KCCNA ലെറ്റർപാഡിൽ കുന്നശ്ശേരി പിതാവിനും മൂലക്കാട്ടു പിതാവിനും അയച്ച കത്തിന്റെ കോപ്പി എന്റെ കൈവശമുണ്ട്‌. അതിൽ മൂലക്കാട്ടു ഫോർമുല വ്യക്തമായി ഉദ്ധരിച്ചിട്ട്‌ അതിനോടു വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്‌. അപ്പോൾ പിന്നെ അതെങ്ങിനെയാണ്‌ ഇപ്പോൾ പുതിയ അറിവാകുക?
     20 മൂലക്കാട്ടു ഫോർമുല പ്രകാരം ക്നാനായ മിഷനുകളും ഇടവ കകളും നടത്താമെന്ന്‌ നമുക്ക്‌ അങ്ങാടിയാത്തു പിതാവിൽ നിന്നോ പൗരസ്ത്യ തിരുസംഘത്തിൽനിന്നോ എഴുതി കിട്ടിയിട്ടു ണ്ടോ?
     റോമിൽനിന്ന്‌ 1986ൽ കിട്ടിയ നിർദ്ദേശത്തിലും തുടർന്നുള്ള കത്തുകളിലും സമുദായം മാറി വിവാഹം ചെയ്യുന്നതിന്റെ പേരിൽ ക്നാനായക്കാരനെ ഇടവകമാറാൻ പിന്തിരിപ്പിക്കരുതെന്നേ പറ ഞ്ഞിട്ടുള്ളു. റോമിൽനിന്നുള്ള നിർദ്ദേശത്തിന്റെ ന്യായമായ വ്യാ ഖ്യാനമാണ്‌ മൂലക്കാട്ടു ഫോർമുല. ക്നാനായാംഗത്വത്തെ നിർവ്വചി ക്കാൻ ക്നാനായ പാരമ്പര്യത്തിനല്ലാതെ ആർക്കാണവകാശം? ആ നിർവ്വചനം സ്വാഭാവികമായും ക്നാനായ ഇടവകകൾക്കും ബാ ധകമാണ്‌. ക്നാനായ പാരമ്പര്യമാകുന്ന അലിഖിത നിയമപ്ര കാരം, ക്നാനായക്കാരല്ലാത്തവർക്ക്‌ വിവാഹം വഴിയോ, ഒരു ക്നാനായ പേരന്റിൽനിന്നു ജനിച്ചതിന്റെ പേരിലോ ക്നാനായക്കാര നാവാൻ പറ്റില്ല. അങ്ങനെയുള്ളവരെ ക്നാനായക്കാരാക്കണമെന്ന്‌ സഭാധികാരികൾക്ക്‌ പറയാൻ പറ്റില്ല. അതിനാൽ ക്നാനായ മിഷനിൽ അവരെ ചേർക്കണമെന്നും സഭാധികാരികളിൽനിന്ന്‌ ആർക്കും എഴുതികൊടുത്തിട്ടില്ല. Once a Kna, always a Kna എന്നു പറയുന്നവർ ഉരുവിടേണ്ട മറ്റൊന്നുകൂടിയുണ്ട്‌: Once a non-Kna, always a non-Kna.”
     21. KCCNAയുടെ നിസ്സഹകരണം എത്രമാത്രം ഫലപ്രദമാ യിരുന്നു?
     നിസ്സഹകരണം നമുക്ക്‌ ദോഷമല്ലാതെ ഗുണമൊന്നും ചെയ്തി ട്ടില്ല. ഈ കാര്യം മൂലക്കാട്ടു പിതാവ്‌ പലപ്രാവശ്യം ആവർത്തിച്ചി ട്ടുണ്ട്‌. ക്നാനായ മിഷനുകൾ സ്ഥാപിക്കുന്നതിനും, പള്ളികൾ വാങ്ങുന്നതിനും, മിഷനുകളുടെ സുഗമമായ നടത്തിപ്പിനും ചില സ്ഥലങ്ങളിൽ ഏറെ പ്രതിബന്ധം ഉണ്ടായി. അപശ്രുതികൾ വഴി നമ്മുടെ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും തെറ്റിദ്ധരിക്ക പ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവയെല്ലാം സഹിച്ച അവർ തങ്ങളുടെ പ്രിയ അജഗണത്തിനുവേണ്ടി ത്യാഗ പൂർവ്വം ശുശ്രൂഷ ചെയ്യുകയും ക്നാനായ റീജിയണെയും മിഷനുക ളെയും തങ്ങളാലാവും വിധം വളർത്തുകയും ചെയ്തു.
     KCCNAയുടെയും അതിന്റെ പ്രാദേശിക സംഘടനകളുടെയും കുറെ നേതാക്കൾ ഈ നിസ്സഹകരണം നിലനില്ക്കേ, അങ്ങാടി യാത്തു പിതാവിനോടും, അദ്ദേഹം പുനഃസ്ഥാപിച്ച ക്നാനായ മിഷ നുകളോടും, അവയിലെ വൈദികരോടും സഹകരിച്ചാണു പോകു ന്നത്‌. നമ്മുടെ പള്ളികളിൽ വരാത്ത ചുരുക്കം ചിലരാണ്‌ നിസ്സ ഹകരണമെന്നു പറഞ്ഞു സ്വയം സഭാവിരോധികളാകുന്നത്‌.
     22 ക്നാനായ പള്ളികൾ വെവ്വേറെ ക്നാനായ കോർപ്പറേഷനുക ളുടെ ഉടമസ്ഥതയിലാണു വാങ്ങിയതെന്നു പറയുന്നു. ഇതിന്‌ അങ്ങാടിയാത്തു പിതാവിന്റെ അനുവാദമുണ്ടോ?
     ഉണ്ട്‌. എല്ലാ പള്ളികളും അമേരിക്കൻ നിയമമനുസരിച്ച്‌  EIN നമ്പർ എടുക്കുകയും സ്റ്റേറ്റിൽ ഇൻകോർപ്പറേറ്റു ചെയ്യുകയും വേണം. എങ്കിലേ ബാങ്ക്‌ അക്കൗണ്ട്‌ രൂപതാ അക്കൗണ്ടിൽ നിന്നു വ്യത്യസ്ഥമായി തുടങ്ങാൻ കഴിയൂ. ഇടവകയുടെ സ്ഥല ങ്ങളും കെട്ടിടങ്ങളും ഔദ്യോഗികമായി കത്തോലിക്കാ സഭയുടേ താണ്‌. സഭയ്ക്കുവേണ്ടി അത്‌ ഒരു ജുറിഡിക്‌ പേഴ്സണ്‌ വാങ്ങാം. അതു രൂപതയോ ഇടവകയോ ആകാം. നമ്മുടെ സാഹചര്യ ത്തിൽ ആദ്യ ദൈവാലയമായ ഷിക്കാഗോയിലെ സേക്രഡ്‌ ഹാർട്ട്‌ പള്ളി വാങ്ങിയ കാലം മുതൽ ഇടവകയുടെ കോർപ്പ റേഷന്റെ പേരിൽ വാങ്ങുവാൻ അങ്ങാടിയാത്തു പിതാവ്‌ അനു വാദം നല്കിയിട്ടുണ്ട്‌. ആരുടെ പേരിൽ വാങ്ങിയാലും പള്ളിയ്ക്കു വേണ്ടി വാങ്ങുന്ന മുതൽ, മെത്രാനോ രൂപതയ്ക്കോ കൈക്കലാ ക്കുവാൻ സഭാനിയമവും സിവിൽ നിയമവും അനുവദിക്കുന്നില്ല.
     23. 2008ൽ ഡാലസിൽ നടത്തിയ KCCNA നാഷണൽ കൗൺസിൽ ഷിക്കാഗോ സീറോ-മലബാർ രൂപതയോടുള്ള നിസ്സഹകരണത്തിൽ അയവു വരുത്തിയിരുന്നില്ലേ?
     ശരിയാണ്. പക്ഷേ, സഹകരിക്കാവുന്ന മേഖലകളിലേ സഹ കരിക്കുകയുള്ളുവെന്നും, ക്നാനായ മിഷനുകളിൽ ഇടവകമാറി വിവാഹം ചെയ്തവരെ ചേർക്കാൻ പാടില്ലെന്നും, അക്കാര്യം പള്ളി യുടെ ആർട്ടിക്കിൾസ്‌ ഓഫ്‌ ഇൻകോർപ്പറേഷനിൽ രേഖപ്പെടു ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അത്‌ ഷിക്കാഗോ സീറോ മലബാർ രൂപതയ്ക്ക്‌ സ്വീകാര്യമല്ല.
     24. KCCNAയുടെ നിസ്സഹകരണം നിരുപാധികം മാറ്റാതെ മാർ അങ്ങാടിയാത്തു പിതാവ്‌ KCCNA കൺവെൻഷനിൽ പങ്കെടുക്കില്ലെന്നും, അങ്ങനെ വന്നാൽ നമ്മുടെ മറ്റു മെത്രാ ന്മാർക്കും വൈദികർക്കും അതിൽ പങ്കെടുക്കാൻ സാധിക്കില്ലെ ന്നും കേൾക്കുന്നതു ശരിയാണോ?
     ശരിയാണ്‌. KCCNA അങ്ങാടിയാത്തു പിതാവിനെ കൺ വെൻഷനു ക്ഷണിച്ചതിനു മറുപടിയായി 2012 ഫെബ്രുവരി 16ന്‌ KCCNA പ്രസിഡണ്ടിനയച്ച കത്തിൽ നിസ്സഹകരണം മാറ്റി, രൂപതയോടു ചേർന്ന്‌ കത്തോലിക്കാ സംഘടനയെന്ന നിലയിൽ പ്രവർത്തിക്കണമെന്നും, രൂപതയ്ക്കും രൂപതാദ്ധ്യക്ഷനും അദ്ദേഹം സ്ഥാപിച്ച ക്നാനായ ഇടവകകൾക്കും മിഷനുകൾക്കും, അവയിൽ ശുശ്രൂഷചെയ്യുന്ന വൈദികർക്കും എതിരു നിൽക്കരുതെന്നും അങ്ങാടിത്തു പിതാവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രാദേശിക മെത്രാന്റെ അംഗീകാരം ഏതൊരു സംഘടനയ്ക്കും കത്തോലിക്ക സംഘടന യെന്ന നിലയിൽ പ്രവർത്തിക്കുന്നതിന്‌ ആവശ്യമാണ്‌.
     25. സീറോ-മലബാർ രൂപതയോട്‌ ഐക്യദാർഡ്യം പ്രകടി പ്പിച്ചാൽ ക്നാനായ മിഷനിലെ അംഗത്വ മാനദണ്ഡം സംഘടനയ്ക്കും ബാധകമാകുമോ?
     ഇല്ല. സംഘടനയ്ക്ക്‌ തനതായ നിയമാവലി ഉണ്ട്‌. അതനുസ രിച്ച്‌ എൻഡോഗമിപ്രകാരം അംഗത്വം നിലനിർത്താമെന്ന്‌ ഇപ്പോഴത്തെ മേജർ ആർച്ചുബിഷപ്പ്‌ മാർ ജോർജ്‌ ആലഞ്ചേരി പിതാവ്‌ അങ്ങാടിയാത്തു പിതാവിന്റെ സാന്നിദ്ധ്യത്തിൽ തന്നെ ഷിക്കാഗോയിൽവച്ച്‌ കൺവെൻഷനു ക്ഷണിക്കാനെത്തിയ KCCNA പ്രതിനിധികളോടു പറഞ്ഞിട്ടുണ്ട്‌. മാത്രമല്ല, റോമിൽനി ന്നുള്ള നിർദ്ദേശം അമേരിക്കയിലെ മിഷനുകൾക്കും പള്ളി കൾക്കും മാത്രമുള്ളതാണ്‌.
     26 KCCNA യുടെ ഭാഗത്തുനിന്ന്‌ ഇനി എന്താണു ചെയ്യേ ണ്ടത്‌?
     (a). സീറോ-മലബാർ രൂപതയ്ക്കെതിരെ ഉണ്ടാക്കിയ എല്ലാ തീരുമാനങ്ങളും പ്രമേയങ്ങളും റദ്ദാക്കി ആ വിവരം അങ്ങാടിയാ ത്തു പിതാവിനെ ഔദ്യോഗികമായി അറിയിക്കുക.
     (​‍b). KCCNAയുടെ നിയമാവലി കോട്ടയം അതിരൂപതാദ്ധ്യ ക്ഷനെക്കൊണ്ട്‌ അംഗീകരിപ്പിച്ച്‌ സാമുദായികതല അംഗീകാ രവും അങ്ങാടിയാത്തു പിതാവിനു സമർപ്പിച്ച്‌ സഭാതല അംഗീകാ രവും വാങ്ങുക.
     (c). ഭാവിയിൽ ഭരണഘടനയിലോ പ്രധാന പോളിസിക ളിലോ മാറ്റമുണ്ടാകുമ്പോൾ മെത്രാന്മാരുടെ അംഗീകാരംകൂടി വാങ്ങുക.
     ഇത്രയും ചെയ്താലേ KCCNA ഒരു കത്തോലിക്കാ സംഘടന യെന്ന നിലയിൽ പൂർണ്ണത കൈവരിക്കൂ.
     മറ്റൊന്ന്‌, ക്നാനായ മിഷനുകളോടും ഇടവകകളോടും സഹക രിക്കുകയല്ലാതെ, അവയുടെ അംഗത്വം നിശ്ചയിക്കുവാനോ, പള്ളിയോഗ നടപടിക്രമത്തിനെതിരെ നിർദ്ദേശം നല്കാനോ, ക്നാനായ വൈദികരെ നിയന്ത്രിക്കുവാനോ സംഘടന മുതിരരുത്‌. അത്‌ സംഘടനയുടെ അധികാര പരിധിയിൽ വരുന്നതല്ല. അത്ത രം കാര്യങ്ങൾ മെത്രാന്മാരുടെ ധർമ്മമാണെന്നു തിരിച്ചറിയുക. ക്നാനായ മെത്രാന്മാരും കോട്ടയത്തുനിന്നു വന്ന വൈദികരും ക്നാനായ പാരമ്പര്യങ്ങൾ പാലിക്കുന്നതിൽ സംഘടനക്കാരെപ്പോ ലെതന്നെ ശുഷ്കാന്തിയുള്ളവരാണ്‌.
     ക്നാനായക്കാരുടെ മതപരമായ കാര്യങ്ങൾക്കുവേണ്ടിക്കൂടിയാ യിരുന്നു പല പ്രാദേശിക ക്നാനായ സംഘടനകളും സ്ഥാപിച്ചത്‌. ഇന്ന്‌ അവ നടത്തുവാൻ ക്നാനായ പള്ളികളും വൈദികരും ആവ ശ്യത്തിനുണ്ട്‌. അതിനാൽ, സംഘടന മതപരമായ കാര്യങ്ങൾ വിട്ടിട്ട്‌ സമുദായത്തിന്റെയും വളരുന്ന തലമുറയുടെയു മതേതര വിഷയങ്ങളിൽ ശ്രദ്ധിക്കുക. അത്തരം ഏറെ കാര്യങ്ങൾ സംഘട നയ്ക്ക്‌ ചെയ്യാൻ കഴിയും.
     27 മൂലക്കാട്ടു ഫോർമുലയിൽ അച്ചൻ സംതൃപ്തനാണോ?
     അല്ലായിരുന്നു. നമ്മുടെ ഇടവക സംവിധാനത്തിനു നാട്ടിൽ ഇന്നു തുടരുന്നതിൽ നിന്ന്‌ മാറ്റം വരുത്താൻ  മൂലക്കാട്ടു പിതാവുൾ പ്പെടെ ക്നാനായ മെത്രാന്മാരും വൈദികരും അത്മായരും പൂർണ്ണ തൃപ്തരല്ലായിരുന്നു.   നാട്ടിൽ ശീലിച്ചതു ചെയ്യാനായിരുന്നു എനി ക്കു താല്പര്യം. എന്നാൽ കത്തോലിക്കർ എന്ന നിലയിൽ സഭ യുടെ പ്രബോധനങ്ങൾക്കും നിർദ്ദേശങ്ങൾക്കും നമ്മൾ വിധേയ പ്പെടണം. സഭയുടെ അനുകൂലമായ തീരുമാനവും നിലപാടുകളു മാണ്‌ നമുക്ക്‌ വേണ്ടത്‌. സഭാ സംവിധാനം നമുക്ക്‌ അനുകൂലമാ ക്കാൻ സഭാ സിനഡ്‌, ഓറിയെന്റൽ കോൺഗ്രിഗേഷൻ, മേജർ ആർച്ച്‌ ബിഷപ്‌, ചിക്കാഗോ രൂപതാ ബിഷപ്‌ എന്നീ തലങ്ങ ളിൽ നമുക്കുവേണ്ടി   സമ്മർദ്ദം ചെലുത്തുന്ന മൂലക്കാട്ടു പിതാവിന്‌ തെക്കുംഭാഗ സമുദായ പാരമ്പര്യങ്ങൾക്ക്‌ കോട്ടം തട്ടാതെ സമു ദായത്തെ നിലനിർത്താൻ ഈ ഫോർമുലയിൽ എത്താതെ വേറെ മാർഗങ്ങളില്ലായിരുന്നു.  സമുദായ തലവനും കോട്ടയം അതിരൂപതയുടെ പിതാവുമെന്നനിലയിൽ അദ്ദേഹം നിർദ്ദേശി ക്കുന്നത്‌ അനുസരിക്കുവാൻ ഞാനും നിങ്ങളും ബാദ്ധ്യസ്ഥരാണ്‌. നമ്മുടെ സമുദായത്തിന്റെ ഐക്യത്തിനും അത്‌ അത്യന്താപേക്ഷി തമാണ്‌.
28. ക്നാനായ സമുദായം അമേരിക്കയിൽ നിലനിൽക്കുമെന്ന്‌ അച്ചൻ വിശ്വസിക്കുന്നുണ്ടോ?
     തീർച്ചയായും. പക്ഷേ അതിന്‌  നാം മനഃപൂർവ്വം ശ്രമിക്കണം.  സംഘടനയും സഭയും തമ്മിൽ വഴക്കടിക്കാതെ, ഇടവകകൾ അജപാലന  ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, സംഘടനകൾ സമുദായത്തിന്റെ മറ്റ്‌ അനവധി പ്രവർത്തനങ്ങളിൽ കേന്ദ്രീക രിച്ചും സമുദായത്തെ പരിപോഷിപ്പിക്കുക. അവർ പരസ്പര പൂരക ങ്ങളായും പിൻബലം നല്കിയും പ്രവർത്തിക്കുക, ഇരുകൂട്ടരും വളരുന്ന തലമുറയ്ക്കു ബോധവല്ക്കരണം നല്കണം. നമുക്ക്‌ ഇടവക പള്ളികൾ സ്ഥാപിതമായ സ്ഥലങ്ങളിൽ ഈ ചുരുങ്ങിയ കാലം കൊണ്ടുണ്ടായ നേട്ടം ഏറെയാണ്‌. അതിനാൽ ക്നാനായ പള്ളികൾ ഒഴിവാക്കി മറ്റുപള്ളികളിൽ മിനിമം ശുശ്രൂഷ തേടണ മെന്നുപറയുന്നവർ സമുദായത്തിന്റെ വളർച്ചയ്ക്കാവും തുരങ്കം വയ്ക്കുക.
     29. ക്നാനായ റീജിയന്റെ നേതൃത്വത്തിൽ അല്മായ സംഘടനയും കൺവെൻഷനും ഉണ്ടാകുമെന്നു കേൾക്കുന്നു. ശരിയാണോ?
     അങ്ങനെ പറയുന്നവരുണ്ടാകാം. പക്ഷേ, അതു ശരിയല്ല. KCCNA കത്തോലിക്കാ സംഘടനയായി നിലനിൽക്കുന്നിട ത്തോളം കാലം ഒരു പാരലൽ അല്മായ സംഘടനയ്ക്കു പ്രസക്തി യില്ല. ക്നാനായ റീജിയൻ ഈ വിഷയംചർച്ച ചെയ്തിട്ടില്ല.
30 അങ്ങാടിയാത്തു പിതാവിനു ക്നാനായ സമുദായത്തോടുള്ള സമീപനം തൃപ്തികരമാണോ?
     തീർച്ചയായും. ഒരു ക്നാനായക്കാരൻ ഇവിടെ നമ്മുടെ മെത്രാ നായാൽ നമുക്കുവേണ്ടി എന്തുമാത്രം ചെയ്യുമോ അത്ര ആത്മാർത്ഥ മായി നമ്മെ സ്നേഹിക്കുകയും നമ്മുടെ സമുദായത്തിനു നന്മ ചെയ്യുകയും ചെയ്യുന്ന പിതാവാണ്‌ അദ്ദേഹം. പിതാവിനെ അടുത്തറിയാവുന്നവരെല്ലാം അതു പറയും. നമ്മുടെ സമുദായത്തെ സംബന്ധിച്ചു റോമിൽനിന്നുവന്ന നിർദ്ദേശം മാറികിട്ടുവാൻ അദ്ദേ ഹവും പലപ്രാവശ്യം ശ്രമിച്ചതാണ്‌. അനുകൂല മറുപടികിട്ടാതെ അദ്ദേഹം എന്തു ചെയ്യും? ക്നാനായ വികാരി ജനറാൾ, ക്നാനായ റീജിയൺ, ക്നാനായ മിഷനുകൾ, ക്നാനായ പള്ളികൾ എന്നി ങ്ങനെ നാം ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം തന്നിട്ടുണ്ട്‌.

Friday, March 2, 2012

Shalom TV interview with Fr. Abraham Mutholath

VIDEO of Mar Moolakkatt on Endogamy and Non-cooperation.

Archbishop Mar Moolakkatt on Endogamy and Non-Cooperation


KNANAYA ENDOGAMY AND EXOGAMOUS MARRIAGE
-          Archbishop Mar Mathew Moolakkatt
My dear Knanaya brothers and sisters,
As you already know, I had a discussion these days with our priests serving in the U.S. and KCCNA executive to give some clarifications regarding the existing Knanaya parishes, and their role in fostering the unity and individuality of the Knanaya community. I thought some explanations in this regard will be useful for all of us.
Strong adherence to strict endogamy practiced from the time of Prophets Ezra and Nehemia (OT) and followed by the Jewish Christians has been strictly practiced by the forefathers of Knanaya migrants to Malabar coast in the 4th century. In 1896 when the Syro-Malabar Church has been officially entrusted to her own sons, Mar Makil was appointed the Vicar Apostolic of Changanacherry which included both Knanaya and non-Knanaya faithful. There was a strong movement from the non-Knanaya faithful for non-cooperation with Mar Makil who was a Knanite. But the Holy See insisted that the bishop appointed by the Holy See is to be accepted by all the Catholics for whom that bishop was appointed. Though the resistance continued, the decision of the Holy See to excommunicate all those who persisted in non-cooperation with the bishop appointed by the Holy See lead to the acceptance of the Knanaya bishop by the non –Knanites too. However, understanding the feelings of his faithful, Mar Makil took initiative for erecting a separate vicariate for the Southists, which culminated in the erection of the vicariate of Kottayam for the Southists. Mar Makil became its first vicar apostolic.
The Vicariate apostolic of Kottayam continued to be the ecclesial unit of the Knanaya Catholics and its jurisdiction was extended by the Holy See to the whole territory of the Syro-Malabar Church and the vicariate was made an eparchy. Till the early 1950s the diocese of Kottayam continued to be the sole ecclesial unit of the Knanaya Catholics. However, there arose an issue in which a Knanite wanted to be married to a non-Knanite. It was a difficult situation which was not foreseen by the request made to the Holy See by Mar Mathew Makil. However, the Diocese of Kottayam solved the issue by allowing the Knanaya person to join the non-Knanaya diocese. As more cases of this nature came up, the practice of allowing the Knanaya to join the non-Knanaya was accepted as a policy in this matter. The Knanaya person was asked to make a petition to the Diocese of Kottayam to relieve him/her from the Diocese of Kottayam and allow him/her to join the non-Knanaya diocese.  This was a pastoral and practical arrangement made in this matter to resolve the issues involved. 
In the initial stages these exogamous marriages were chosen by the parties concerned for their own interest. Gradually there arose issues when the Knanaya Catholics found it difficult to find out suitable partners from the Knanaya catholic community and unwillingly even, they had to accept non-Knanaya spouses. Then they began to question the necessity of getting themselves removed from the Kottayam diocese since they claimed that as Knanites they had the right to continue as members of the Kottayam diocese, even though the non-Knanaya partner and children had no right to be enrolled in the Kottayam diocese. But the diocese of Kottayam held that the practiced pastoral arrangement for the exogamous marriages was the only solution for such marriages and there was no question of including the exogamous persons in the Archdiocese of Kottayam. Some civil cases and ecclesiastical decisions questioned the logic of this stand and it resulted in the rescript regarding exogamous Knanites in the U.S. This difference of vision continued to exist.
When the St. Thomas Syro-Malabar Diocese of Chicago was established, the Holy See insisted that the practice followed in Kottayam was not acceptable to the Holy See and that endogamy should not be a factor in creating a parish in North America. Therefore after long deliberations it was agreed between the Bishop Mar Jacob Angadiath and the Knanaya Catholic Diocese of Kottayam that the Knanaya missions or parishes in the U.S. could be erected as the Vicariate of Kottayam was established by Pope Pius X inn 1911. So Mar Angadiath created Knanaya parishes in North America. The issue of endogamy being a social practice was left to the community and the ecclesiastical establishment acknowledged the identity of Knanaya community as an ecclesial entity. In the presence of late Cardinal Varkey Vithayathil, the then Major Archbishop of the Syro-Malabar Church, it was accepted that the Knanaya missions and parishes will contain all and only Knanaya Catholics. The spouse and children of an exogamous kna will not be considered as member of the Knanaya parish. Accordingly Knanaya Vicars were appointed clearly indicating that they were vicars only of Knanaya Catholics.
Although this understanding was clear, KCCNA hesitated to accept this ecclesiastical set up and declared non-cooperation with the Diocese of Chicago. In spite of this non-cooperation and sometimes conditional cooperation, Mar Jacob Angadiath and the Bishops of Kottayam continued to cooperate with the KCCNA and asked them continuously to accept the ecclesiastical arrangement which was not different from what has been granted by the Holy See in 1911. Now, although most of the units of KCCNA has decided to cooperate with the Diocese of Chicago and went ahead with the establishment of Knanaya parishes, since the official KCCNA has not withdrawn the official non-cooperation, Mar Angadiath informed the KCCNA that he cannot any more cooperate with KCCNA and its convention until KCCNA declared cooperation with him and his diocese. In such a situation the bishops of Kottayam also will have difficulty to collaborate with KCCNA and its programs. So we had a meeting with the KCCNA executive and the Knanaya catholic priests working in the Syro-Malabar diocese of Chicago and are now trying to resolve this matter.
Nobody is against endogamy or its practice. It is a social custom of the Knanaya community which we uphold from very ancient times. The Church is not against that practice. Only Knanites can break the practice of endogamy and do harm to the age old custom of the community.
As far as the church is concerned, by the fact that somebody has violated a social practice, his membership in the parish cannot be terminated. Belonging to the Knanaya community is a right obtained by birth and cannot be taken away by any force. One can practice things that are contrary to the traditions and values of the community, but his membership in the Knanaya community can neither be taken away nor given to any non-Knanaya. So the community can have its own sanctions against one who violates its norms and traditions, but the Church cannot insist that he be removed from the parish because of the violation of a social practice that does not affect the Catholic faith.
Although the Church does not permit the exclusion of a Knanite from the Knanaya parish because of his exogamous marriage, the Church cannot ask that the non-Knanaya spouse and children should be included in the Knanaya parish. When an exogamous Knanite on his own insistence continues to maintain his membership in the Knanaya parish, actually it is he who keeps his family ecclesially divided. He has the freedom to join the non-Knanaya parish and keep his family ecclesially united. For that he is advised in Kottayam as well as in the U.S. to choose his membership in the non-Knanaya parish which is done by all in Kottayam and almost all in the U.S.
Some people think that it is unchristian to keep the family in two parishes. Here the notion of personal jurisdiction is to be clearly understood. The Archbishop of Kottayam has a personal jurisdiction only over the Knanaya Catholics in the Syro-Malabar territory. All the other Syro-Malabar Catholics will be under the jurisdiction of the local Syro-Malabar bishop. Only the Knanaya Catholics (born of both Knanaya parents) will be exempted from the jurisdiction of the local Syro-Malabar Bishop and will be put under the jurisdiction of the Knanaya Bishop. The same is applicable also in the U.S. Only the Knanaya Catholics (born of both Knanaya parents) will be members of the Knanaya parish and all other Syro-Malabar Catholics, to whomever they are married, will be under the jurisdiction of the Syro-Malabar priests in the place where they have domicile (where they live). Therefore there is no meaning in fearing that the non-Knanaya spouse or children of the Knanaya person will become member of the Knanaya parish. As any other social organization, the parish also will have its clear norms of membership which are accepted and approved by the Catholic Church too. Of course regarding pastoral care to those who approach the Catholic Church the norms are very clear and church is not discriminatory, rather follows the canon law of the Church. This is applicable also to the Knanaya parishes. Moreover, in the canon law of the Catholic Church there are provisions for husband and wife belonging to different particular Churches to maintain their belongingness to those Churches even after their marriage.
Hence I want to clarify that the Knanaya parishes established in North America are and will always remain Knanaya giving membership only to Knanaya Catholics born of both Knanaya parents and we will uphold this position always and everywhere. As we do in Kottayam, here also we will try to dissuade the Knanaya Catholics from entering into exogamous marriages, and even if one insists to have exogamous marriage we will advise and assist them to join the non-Knanaya parish always respecting his right to continue as a member of the Knanaya parish at the cost of keeping his family divided in the field of ecclesial belongingness. It is his/her decision to keep that family so and the Church has nothing to do in that regard as long as he/she continues to insist this double belongingness of the family.  
Hence I have advised the KCCNA leadership to make necessary arrangements so that the bishop of all the Syro-Malabar Catholics in North America can rightly participate in the National Convention of the Knanaya Catholics. That will enable us all to participate with joy in that great event which we hold every two year to foster the unity and strength of the Knanaya Catholics in North America and across the world.  

Tuesday, February 28, 2012

ക്നാനായ വാരഫലവും നിര്‍ത്തുന്നു

ക്നാനായ വാരഫലവും നിര്‍ത്തുന്നു

പ്രിയപ്പെട്ട ക്നാനായ സഹോദരീ സഹോദരങ്ങളേ,
2012 ഫെബ്രുവരി 25 ശനിയാഴ്ച ക്നാനായ റീജിയണിൽ സേവനം ചെയ്യുന്ന വൈദികരും കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളും നമ്മുടെ പിതാവ്‌ മാർ മാത്യു മൂലക്കാട്ടുമായി ഒരു ചർച്ച നടന്ന വിവരം ഇതോടകം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ?
പള്ളികളും (മിഷനുകളും) അസോസിയേഷനും തമ്മിലുള്ള ധാരണ പിശകുകൾ തീർക്കുന്നതിനും ഒരു പുതിയ ദിശാബോധം ഉണർത്തുന്നതിനും ഉദ്ദേശിച്ചാണ്‌ പ്രസ്തുത യോഗം വിളിച്ചു ചേർത്തത്‌.
സമുദായ അംഗങ്ങൾക്കിടയിൽ കഴിയുന്നത്ര യോജിപ്പും ഐക്യവും വളർത്താൻ ഈ യോഗം ഒന്നടങ്കം രണ്ട്‌ കാര്യങ്ങളിൽ തീരുമാനമാകുകയും ഇക്കാര്യങ്ങൾ രണ്ട്‌ പൊതു പ്രസ്താവനകളിലൂടെ (resolutions) സമുദായത്തെ അറിയിക്കുകയും ചെയ്യ്തു. അതിൽ ഒന്ന്‌ “We should abstain and discourage e-mails, blogs etc., that tarnish the Knanaya Community and individuals" എന്നതാണ്‌. (ക്നാനായ ബ്ലോഗിൽ ഇത്‌ നേരത്തെ നല്കിയിട്ടുള്ളതാണ്‌.)
ഈ തീരുമാനത്തോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ ചിക്കാഗോ ക്നാഎന്ന ബ്ലോഗ്‌ പുതിയ പോസ്റ്റിംഗുകൾ  നൽകുന്നില്ല എന്ന്‌ അറിയിച്ചിട്ടുണ്ട്‌.
ക്നാനായ മീഡിയ ബ്ലോഗ്‌ സമുദാത്തേയോ സമുദായ അംഗങ്ങളേയോ വിമർശിക്കുന്ന തരത്തിൽ ഇതേവരെ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാലും, ഈ സംയുക്ത തീരുമാനത്തോട്‌ ഐക്യം പ്രഖ്യാപിക്കാൻ ക്നാനായ മീഡിയയിലൂടെ പുറത്തുവരുന്ന കമന്റുകളും ലേഖനങ്ങളും നല്ലവണ്ണം ഫിൽറ്റർചെയ്യും.
ക്നാനായക്കാർക്ക്‌ ക്രീയാത്മകമായി പരസ്പരം സംവദിക്കാൻ ഈ ബ്ലോഗ്‌ ഉപയോഗപ്പെടുത്താം. എഴുതുന്നതും പറയുന്നതും നമ്മുടെ സമുദായത്തിന്റെ ഉയർച്ചയെ കണക്കാക്കി വേണം എന്നു മാത്രം.
എഴുത്തുകളും ഇ-മെയിലുകളും ബ്ലോഗുകളും പ്രസംഗങ്ങളും  പ്രവർത്തികളും രണ്ടാമതൊന്ന്‌ വിചിന്തനം ചെയ്യപ്പെടുകയും തെറ്റുകൾ തിരുത്തപ്പെടുകയും ചെയ്യുന്നത്‌ വികസനത്തിന്റെ ക്രീയാത്മക വിമർശനം ഉതിർക്കുമ്പോഴാണ്‌. ഇത്തരത്തിൽ നമ്മുടെ രചനകളും എഴുത്തും എന്തിന്‌ പ്രവർത്തിയും മനഃസ്ഥിതിയും വരെ ഒരു സർഗ്ഗാത്മക വിമർശനത്തിന്‌ വിധേയമാക്കുന്നതിനാണ്‌ ക്നാനായ വാരഫലംഎന്ന പംക്തി തുടങ്ങിയത്‌. വിമർശനം വിഷമങ്ങൾ ഉണ്ടാക്കുന്നത്‌ സ്വാഭാവികമാണ്‌. അതുകൊണ്ട്‌ തന്നെ ക്നാനായ വാരഫലം എന്ന പംക്തി ഈ ലക്കം മുതൽ അവസാനിപ്പിക്കുകയാണ്‌; സർഗാത്മക വിമർശനം നല്ലതാണെങ്കിൽ കൂടിയും. നോർത്ത്‌ അമേരിക്കയിലെ എല്ലാ ക്നാനായക്കാരും ബ്ലോഗുകളും ഈ-മെയിൽ ഗ്രൂപ്പുകളും ഇത്തരത്തിലുള്ള സമീപനം കുറച്ച്‌ കാലത്തേയ്ക്കെങ്കിലും സ്വീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
സസ്നേഹം
ബിജോ കാരക്കാട്ട്‌
എഡിറ്റർ

Chicago Parish Bulletin for March 4

Sunday, February 26, 2012

OFFICIAL COMMUNICATION FROM KCCNA AND REGION MEETING

OFFICIAL COMMUNICATION FROM KCCNA AND REGION MEETING
The following clarifications are made in the combined meeting of the priests of the Knanaya Catholic Region and KCCNA executive under the leadership of Archbishop of Kottayam Mar Mathew Moolakkatt held on Saturday, February 25, 2012 at St. Pius X Knanaya Parish Hall in Los Angeles:
1.       All and only Knanaya Catholics will be members of the Knanaya Catholic Parishes and Missions in North America. Those Knanaties who married non-Knanayaites can continue as members of the Knanaya Parishes and Missions. However, their spouses and children will not be members of the Knanaya Parishes in North America.

2.       We should abstain and discourage e-mails, blogs etc., that tarnish the Knanaya Community and individuals.